സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ കണ്ണമംഗലം പഞ്ചായത്തിലാണ് ജി.എൽ.പി സ്കൂൾ കണ്ണമംഗലം സ്ഥിതി ചെയ്യുന്നത്.പടപ്പറമ്പ് പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ നാട്ടകാർക്കിടയിൽ പടപ്പറമ്പ് സ്കൂൾ എന്ന പേരിലും വിദ്യാലയം അറിയപ്പെടുന്നു.1920 ൽ സ്ഥാപിതമായ വിദ്യാലയം നൂറ്റാണ്ടിന്റെ പെരുമയിൽ ഇന്നും തലയുയർത്തി നിൽക്കുന്നു,,,

കടപ്പഴനി മംഗലശ്ശേരി തൊടുവിൽ (ഇന്നത്തെ കൊറ്റശ്ശേരിപുറായ ജുമാമസ്ജിദ് ഖബർസ്ഥാനിനോട് ചേർന്ന്)ഗുരുകുല പാഠശാലയായിട്ടായിരുന്നു തുടക്കം,പീന്നീട് തോന്നിയിലെ അധികാരി വിദ്യാലയത്തെ തോന്നിയിലെ പഠിപ്പുരയിലേക്ക് മാറ്റി.ശേഷം പൗരപ്രമുഖനായ മാളിയേക്കൾ അബ്ദുള്ളഹാജി വിദ്യാലയവും അതിരിക്കുന്ന സ്ഥലവും അധികാരിയിൽ നിന്നും അയ്യായിരം രൂപക്ക് വിലക്കുവാങ്ങി.അദ്ധേഹത്തിന്റെ മരണ ശേഷം മകൾ ആയിശകുട്ടിയുടെ പേരിലായി സ്കൂളും അതിരിക്കുന്ന സ്ഥലവും 2008 ലാണ് അന്നത്തെ പി.ടി.എ കാരുടെയും നാട്ടുകാരുടെയും ശ്രമഫലമായി വിദ്യാലത്തിന് 13സെന്റ് സ്ഥലം ആയിശകുട്ടി ഹജ്ജുമ്മ നൽകുന്നത്.പിന്നീട് കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ തുടർച്ചയായ ഇടപെടലിലൂടെ വിദ്യാലയം ഇന്ന് കാണുന്ന രൂപത്തിൽ എല്ലാ സൗകര്യത്തോടും കൂടി പുരോഗതിപ്രാപിച്ചു