സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തൃശ്ശൂര് താലൂക്ക് തോളൂര് ഗ്രാമപഞ്ചായത്തില്പ്പെട്ട ഒരു ഗ്രാമം മുള്ളൂര് കായലിനാല് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപാണ്. തെക്കുഭാഗം അടാട്ടിനോടും വടക്കുഭാഗം ചിറ്റിലപ്പിള്ളിയോടും ബന്ധപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്ത് മുന്കാലങ്ങളില് വിദ്യാഭ്യാസം നേടുന്നതിന് വളരെ അകലെ കിടന്നിരുന്ന ചിറ്റിലപ്പിള്ളി എല്.പി.സ്ക്കൂളും പുറനാട്ടുകര ആശ്രമം സ്ക്കൂളും പറപ്പൂര്  സെന്റ് ജോണ്സ് സ്ക്കൂളും മാത്രമായിരുന്നു ആശ്രയം. എന്നാല് ശരിയായ റോഡുഗതാഗതം ഇല്ലാതിരുന്നതിനാല് മഴക്കാലത്ത് വഞ്ചികളിലൂടെയുള്ള യാത്ര വളരെ ശ്രമകരമായിരുന്നതിനാല് ഇവിടത്തെ ജനങ്ങള് വിദ്യാഭ്യാസം നേടുന്നതില് വളരെയധികം പിന്പന്തിയില് ആയിരുന്നു. ഈ അവസ്ഥയ്ക്കു അറുതി വരുത്തുവനായി ഇവിടത്തെ നല്ലവരായ ചില വ്യക്തികളുടെ മനസിലുദിച്ച ഒരു ആശ്രയമായിരുന്നു ഈ പ്രദേശത്ത് ഒരു സ്ക്കൂള് സ്ഥാപിക്കുക എന്നത്.

എ കുഞ്ഞികൃഷന് നായരുടെ നേതൃത്തില് 19-06-1961 ല് 58 കുട്ടികളോടെ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകന് പി.മാധവന് നായരും പ്രഥമ അധ്യാപകന് ഇ. കെ ഭാസ്കരനുമായിരുന്നു. തദ്ദേശവാസികളുടെയെല്ലാം ആത്മാര്ത്ഥമായ പരിശ്രമം കൊണ്ട് പ്രകൃതി രമണീയമായ മുള്ളൂരിൽ സര്ക്കാര് ഉടമസ്ഥയില് മൂന്നര ഏക്കറോളം വിസ് ത്രിതിയുള്ള ഈ പ്രദേശം തെരഞ്ഞെടുത്ത് സ്ക്കൂളിനുവേണ്ടി 4 മുറികളുള്ള ഒരു കെട്ടുറപ്പുള്ള കെട്ടിടം ഗവണ്മെന്റ് നിര്മിച്ച് നല്കി