ജി. എൽ. പി. എസ്. കത്തിപ്പാറ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഗവൺമെന്റ് എൽ പി സ്കൂൾ കത്തിപ്പാറ സ്ഥിതിചെയ്യുന്നത്. 1973-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. പെരിയാർ ടൈഗർ റിസർവ് (കൈതച്ചാൽ) വനത്തോട് ചേർന്നുകിടക്കുന്ന സൗത്ത് കത്തിപ്പാറയിൽ 1950 കളിലാണ് ജനവാസം തുടങ്ങിയത്. അന്നുവരെ ആയിരംഏക്കർ ജനത യു. പി. എസ്. ലും കല്ലാർകുട്ടി ഹൈസ്കൂളിലുമാണ് കുട്ടികൾ പോയി പഠിച്ചിരുന്നത്. ജനസാന്ദ്രത കുറഞ്ഞതും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലാണ് ഈ പ്രദേശം. നാട്ടുകാരുടെ ഏറെ നാളത്തെ പ്രയത്നമാണ് 1973 സഫലമായത്.
1973-ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1997-2003 കാലത്തെ DPEP യും അതിനുശേഷം സർവ്വശിക്ഷാ അഭിയാനും ആണ് ഈ സ്കൂളിന്റെ മുഖച്ഛായ മാറ്റിയെടുത്തത്. 2016 മാർച്ചിൽ പ്രീപ്രൈമറി ആരംഭിച്ചു. പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 21 കുട്ടികളാണ് ഉള്ളത്. രാഷ്ട്രീയ സാമൂഹിക കലാ-കായിക സാംസ്കാരിക രംഗങ്ങളിൽ സാന്നിധ്യമറിയിച്ച നിരവധിപേർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്. പൊതുപരീക്ഷയിലും സമാന സർക്കാർ വിദ്യാലയങ്ങളെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ ജി.എൽ.പി. സ്കൂൾ വളരെയധികം മുൻപന്തിയിലാണ്.