കൊറോണ


കടൽ കടന്നുവന്നൊരു ഭീകരൻ
കൊറോണ എന്ന ഭീകരൻ
നാട്ടിലാകെ വിഷം വിതറി
പരന്നിടുന്നൊരു ഭീകരൻ
ലോകം മുഴുവൻ നിശ്ചലമാക്കി ഭീകരൻ
എങ്കിലും പതറുകയില്ല നാം
ചെറുക്കും നാം
കൈകൾ കഴുകിടും നാം സോപ്പിനാൽ
വായകൾ മൂടിടും നാം സോപ്പിനാൽ
തമ്മിലകലം പാലിച്ചീടും നാം
കണ്ണികൾ മുറിച്ചീടും നാം
എതിരിടും നാം കൊറോണയെ
നാടുകടത്തും നാം കൊറോണയെ
വീണ്ടെടുക്കും നാം നാടിനെ
കടൽ കടത്തും നാം കൊറോണയെ

അദിദേവ് കെ എ
3A ജി. എൽ. പി. എസ്. അന്തിക്കാട്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത