ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/സയൻസ് ക്ലബ്
മുള്ളരിങ്ങാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ, യു.പി വിഭാഗത്തിൽ നിന്നും സയൻസിൽ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ശാസ്ത്രാധ്യാപകരുടെ നേതൃത്വത്തി ൽ ഓൺലൈനായും അല്ലാതെയും വളരെ മികച്ച രീതിയിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. സയൻസ് ഇൻസ്പെയർ അവാർഡിനായി മികച്ച പ്രോജക്ടുകൾ കണ്ടെത്തിയ ഓരോ കുട്ടിയെ വീതം ക്ലാസ് 6 മുതൽ 10 വരെ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കക്കയും അവരുടെ പേരും മറ്റു വിവരങ്ങളും സയൻസ് ഇൻസ്പെയർ അവാർഡ് സൈറ്റിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു. 7-)o ക്ലാസ്സിൽ പഠിക്കുന്ന അമൽദേവ് ബോസ് എന്ന കുട്ടിക്ക് സെലക്ഷൻ കിട്ടുകയും ചെയ്തു
ശാസ്ത്ര രംഗം സബ്ജില്ല മത്സരങ്ങളിൽ എച്ച്.എസ് ,യു.പി. വിഭാഗം കുട്ടികളെ പങ്കെടുപ്പിക്കുകയും പ്രോജക്ട് അവതരണത്തിൽ സബ്ജില്ലാതലം മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു . സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും മത്സരങ്ങളം നടത്തുന്നു.
പരിസ്ഥിതി ദിനം, ഓസോൺ ദിനം എന്നി ദിവസങ്ങളിൽ ബോധവൽക്കരണ വീഡിയോകൾ തയ്യാറാക്കുകയും കുട്ടികളുടെ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. കലാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു.