വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ - പുല്ലൂറ്റ്


തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ പുല്ലൂറ്റ് പ്രദേശത്തെ ഹൈസ്കൂൾ വിദ്യാഭ്യാസത്തെ മുൻനിർത്തി 1974 ലാണ് പുല്ലൂറ്റ് ഗവ. ഹൈസ്കൂൾ സ്ഥാപിതമായത്. സാമ്പത്തികമായും സാമുഹികമായും അത്രയൊന്നും മുൻപന്തിയിലല്ലാത്ത, തികച്ചും ഗ്രാമീണ അന്തരീക്ഷമുളള പുല്ലൂറ്റ് ദേശത്തെ കുട്ടികൾ അന്നുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടി   3കി. മി. അപ്പുറമുളള കൊടുങ്ങല്ലൂരിനെയാണ് ആശ്രയിച്ചിരുന്നത്. കേരള സംസ്ഥാന മുൻ കൃഷിവകുപ്പ് മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ശ്രീ. വി.കെ. രാജന്റെ നേതൃത്വത്തിലുളള വികസനസമിതിയാണ് ഈ സ്കൂൾ സ്ഥാപിതമാകുവാൻ അക്ഷീണയത്നം ചെയ്തത്. വികസനസമിതിയുടെയും നല്ലവരായ നാട്ടുകാരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും നിരന്തരപരിശ്രമത്തിന്റെയും സഹകരണത്തിന്റെയും ഫലമായി 1974 സെപ്റ്റംബർ 4 ന് പുല്ലൂറ്റ് ഗവ. ഹൈസ്കൂൾ യാഥാർത്ഥ്യമായി. ഓലമേഞ്ഞ കെട്ടിടങ്ങളിലും സമീപത്തെ ഗവ. എൽ. പി. സ്കൂളിലായാണ് ആദ്യം ക്ലാസ്സുകൾ നടന്നിരുന്നത്. 2010 ൽ സ്കൂൾ H.S.S ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.


സ്ഥലപരിമിതിയും ഭൗതിക സാഹചര്യങ്ങളുടെ കുറവും ഏറെയുണ്ടങ്കിലും അക്കാദമിക് രംഗത്ത് നല്ല പ്രകടനം കാഴ്ചവെച്ചുകൊണ്ട് കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച സ്കൂളായി മാറുവാൻ പുല്ലൂറ്റ് ഹയർ സെക്കന്ററി സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസരംഗം പുത്തൻ പരിവർത്തനങ്ങൾക്ക് വിധേയമാകുകയും പൊതുവിദ്യാഭ്യാസമേഖല നിരവധി വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, വിദ്യാഭ്യാസ കലാ കായിക മേഖലളിൽ സ്വന്തം കയ്യൊപ്പു പതിപ്പിച്ചുകൊണ്ട് പുല്ലൂറ്റ് പ്രദേശത്തിന്റെ അഭിമാനമായി ഈ സ്കൂൾ നിലനിൽക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. അർപ്പണബോധമുളള അധ്യാപകർ- മികച്ച അധ്യയനം- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ- സജീവമായ പി.ടി.എ -കലാ കായിക സാഹിത്യ മത്സരങ്ങൾ- ക്വസ് മത്സരങ്ങൾ- രക്ഷിതാക്കൾക്കുളള  ക്ലാസ്സുകൾ- എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കുളള രാത്രികാല ക്ലാസ്സുകൾ- കൗൺസിലിംഗ് ക്ലാസ്സുകൾ-സഹവാസക്യാമ്പുകൾ-സ്കുളിന്റെ പ്രത്യേകതകൾ ഏറെയാണ്.  എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി .


വരും തലമുറകൾക്കും വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകി പുല്ലൂറ്റ് പ്രദേശത്തിന്റെ അഭിമാനമായി നിലനിൽക്കുവാൻ,പ്രതിജ്ഞാബദ്ധരായ ഒരു കൂട്ടം അധ്യാപകരുടെ സേവനം കൈമുതലാക്കി ഈ സ്കൂൾ മുന്നോട്ടുളള പ്രയാണം തുടരുകയാണ്..........

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം