ഓർമ്മ


മലയും പുഴയും താണ്ടി ഓടിവരുന്ന,
മധുര മാമ്പഴങ്ങളുള്ള മാവിൽ
തൊട്ടുതലോടുന്ന പൂങ്കാറ്റ്....
മാമ്പഴം നുണയാൻ ഓടിയെത്തുന്ന
പൈതങ്ങൾ....
ചുന കളഞ്ഞ മാങ്ങ പൂളി കിണ്ണത്തിലിട്ടു
കഴിക്കും അവര്...
അതിനായി ഉപ്പും മുളകും
എടുത്തികൊണ്ടുവരാൻ കാത്തിരിക്കുന്ന നിമിഷങ്ങള്...
ഉപ്പനെ കാണാൻ കാത്തിരിക്കുന്ന കൂട്ടുകാര്......
സന്ധ്യസമയത്ത് പാടം നിറയെയുള്ള കുട്ടികള്...
സൗന്ദര്യമുള്ള വെള്ളപട്ടാള കൊക്കുകൾ...
ഇത് വെറുമൊരു സ്വപ്നം മാത്രം...
ഇത് വെറുമൊരു ഓർമ്മ മാത്രം
      

ശ്രേണിക. എസ്
5A ജി.എച്ച്.എസ്സ്.എസ്സ് ഐരാണിക്കുളം
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത