സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

കാഞ്ഞിരമരങ്ങൾ ധാരാളം വളർന്നു നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് ഈ പ്രദേശത്തിന് കാഞ്ഞിരമറ്റം എന്ന പേരുണ്ടായത്. പണ്ട് കാഞ്ഞിരമറ്റത്തിന്റെ പേര് കാരിമറ്റം എന്നായിരുന്നു എന്നും അത് വികസിച്ചു കാഞ്ഞിരമറ്റം ആയതാണെന്നും ഒരു പക്ഷമുണ്ട്.

101 വർഷങ്ങൾക്കു മുൻപ് പടിഞ്ഞാറുവശത്ത് ഒരു ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട് .ഇപ്പോൾ കാഞ്ഞിരമറ്റത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നതിനേക്കാൾ വളരെ ദൂരെയായിരുന്നു അന്നത്തെ വിദ്യാലയം അന്ന് ഒരു ഷെഡ്ഡ് കെട്ടി യാണ് സ്കൂൾ നടത്തി പോന്നിരുന്നത് സ്കൂൾ ചെയ്തു സ്ഥിതിചെയ്തിരുന്നത് പുത്തൻ വീട്ടുകാരുടെ പുരയിടത്തിൽ ആയിരുന്നു 28 വർഷങ്ങൾക്ക് മുൻപ് 1928 ആണ് ഈ സ്കൂൾ ഇവിടെ സ്ഥാപിതമായത്. നിലവിൽ സ്കൂളിൽ ഇരിക്കുന്ന സ്ഥലം മാരിയിൽ ശങ്കരൻനായർ എന്ന വ്യക്തിയാണ് ആണ് തന്നിരിക്കുന്നത്.

1928 ആണ് ഈ സ്കൂൾ ഇവിടെ സ്ഥാപിതമായത് .അന്ന് സംഭാവനയായി ലഭിച്ച 50 സെൻറ് സ്ഥലത്ത് നാട്ടുകാർ പണിത 80 അടി നീളവും 20 അടി വീതിയും ഉള്ള ഓലമേഞ്ഞ ഷെഡ്ഡിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ചാണകം കൊണ്ട് മെഴുകിയിരുന്നു . ഓഫീസ് മുറി മാത്രം അന്ന് പൂട്ടുള്ളതായിരുന്നു . ഒന്നു മുതൽ 5 ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഡിവിഷൻ കൂടി 1978 ലെ യു പി ആയി അപ്ഗ്രേഡ് ചെയ്തു .കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം കൂടി .ആദ്യം സ്കൂളിൽ ഉച്ചക്കഞ്ഞിയോ ,യൂണിഫോം സംവിധാനമോ ഉണ്ടായിരുന്നില്ല 1980-.ലാണ് യൂണിഫോം നിലവിൽ വന്നത് . കഞ്ഞിയും കറിയും ഉണ്ടാക്കി കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു. 2011 ൽ ഈ സ്‌കൂൾ ഹൈസ്കൂൾ ആയി അപ്‌ഗ്രേഡ്  ചെയ്തു

അടുത്ത കാലത്ത് സ്കൂൾ കെട്ടിടം പുതുക്കി പണിതു .ഇന്ന് എല്ലാ കെട്ടിടവും അടച്ചുപൂട്ടുള്ളതാണ് .തൊടുപുഴ ബ്ലോക്ക് റിസോഴ്സ് സെൻറർ പണിതു നൽകിയ നല്ലൊരു സ്റ്റേജും ഇന്നുണ്ട് സ്കൂളിൻറെ മുൻവശത്ത് മതിലും ഗേറ്റും ചുറ്റുമതിലും പണിതു.ഇതു മാനസിക ഉല്ലാസം പകരുന്ന സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പൂമരങ്ങൾ കൊണ്ട് മനോഹരമാക്കിയ മുറ്റത്ത് പലതരം മീനുകൾ നീന്തി കളിക്കുന്നു.