ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം/അക്ഷരവൃക്ഷം/കൊറോണ ദിനങ്ങൾ

കൊറോണ ദിനങ്ങൾ

മോളെ ലച്ചൂ.. എഴുന്നേൽക്ക് സമയം 8മണി കഴിഞ്ഞു അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. മടിച്ചു മടിച്ചു പ്രഭാതകൃത്യങ്ങൾ ചെയ്ത് ഞാൻ അമ്മയുടെ അടുത്തേക്ക് പോയി. "ഹായ്! നല്ല മുട്ടക്കറിയുടെ മണം" ഇന്ന് അപ്പവും മുട്ടക്കറിയും ആണോ അമ്മേ?ഞാൻ കൊതിയോടെ ചോദിച്ചു. അമ്മ അതെ എന്ന ഭാവത്തിൽ തലയാട്ടി.
"അമ്മേ നമുക്ക് ഇന്ന് അമ്മാവന്റെ വീട്ടിലേക്ക് പോയാലോ"ഞാൻ ചോദിച്ചപ്പോൾ തന്നെ അമ്മ എന്നെ വഴക്ക്പറഞ്ഞു. ഈ കൊറോണ കാലത്ത് എവിടെയും പോകാൻപാടില്ല ലച്ചൂ... ഇപ്പൊ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതല്ലേ?.. "ഹോ ഇവർക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ കണ്ട നേരം" എന്ന് ഞാൻ അരിശത്തോടെ പറഞ്ഞയുടനെ തന്നെ അച്ഛൻ പറഞ്ഞു: ലച്ചൂ...നമുക്ക് വേണ്ടിയല്ലേ ആരോഗ്യവകുപ്പും പോലീസുകാരും മറ്റും അധ്വാനിക്കുന്നത്. ഇതല്ലാം കേട്ട് ദേഷ്യത്തോടെ ഞാൻ റൂമിലേക്ക് പോയി. അപ്പോഴാണ് റോഡിൽ നിന്ന് കൊറോണയെ പറ്റിയുള്ള ഒരു അവതരണം ഞാൻ കേട്ടത്. കുറെ നേരം ഞാൻ അത് ശ്രദ്ധിച്ചു കേട്ടു അപ്പോഴാണ് ഇതിന്റെ ഗൗരവം എനിക്ക് മനസ്സിലായത്.
"നാമോരോരുത്തരും ശ്രദ്ധിച്ചാൽ കൊറോണയെ നമുക്ക് ഈ ലോകത്ത് നിന്ന് തന്നെ തുടച്ചുനീക്കാം"
അവർ പറഞ്ഞ ഈ വാക്ക് മായാതെ എന്റെ മനസ്സിൽകിടക്കുന്നു. സത്യമാവട്ടെ എന്ന പ്രാർത്ഥനയോടെ.......

സൻഹ
7A ജി.എം.യു.പി.സ്കൂൾ പുത്തൻകടപ്പുറം
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 13/ 03/ 2022 >> രചനാവിഭാഗം - കഥ