അതിജീവനം

രോഗമേ
നീ എന്തിന് ഇത്രയേറെ
എന്നെ സ്നേഹിക്കുന്നു
നിന്നിൽ ഞാൻ
ബന്ധിയായപ്പോൾ
എനിക്കകലേണ്ടി വന്നത്
എൻെ്റ സ്വന്തത്തിൽ നിന്ന്
എനിക്കറിയില്ല
നീ എന്നിൽ നിന്നകലുമോ
ഇല്ലയോ എന്ന് ,
എന്തായാലും നീ
എനിക്കൊരു അകലം തന്നിരിക്കുന്നു
മനുഷ്യമനസ്സിൽ നിന്ന്
പക്ഷേ,
എൻെ്റ മനസ്സിലുണ്ട്
പാറ പോലെ ഉറച്ചു നിൽക്കുന്ന
-അതിജീവനം-

ജ്യോത്സന.ടി.പി
9 A ജി.വി.എച്ച്.എസ്.ചേളാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത