പ്രവേശനോത്സവം

പ്രവേശനോത്സവം 2026- 2027
ഉദ്ഘടനം

2026 - 27 വർഷത്തെ പ്രവേശനോത്സവത്തിൻ്റ ഭാഗമായി നവാഗതരെ ഘോഷയാത്രയോടെ വരവേറ്റു.പ്രവേശനോത്സവം ചടങ്ങിന്റെ ഭാഗമായി വിജയോത്സവവും സംഘടിപ്പിച്ചു.ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കൃഷ്ണൻ പൊക്ലാവ് നിർവ്വഹിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ എം പ്രശാന്ത് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് രൂപേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്എംസി ചെയർമാൻ കെ രമേശൻ എം പി ടി എ പ്രസിഡണ്ട് ലേഖ വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് മിനിമോൾ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു:ഹെഡ്മാസ്റ്റർ ശ്രീ പ്രമോദ് കുമാർ ആലപ്പടമ്പൻ നന്ദി അറിയിച്ചു.

വിജയോത്സവത്തിന്റെ ഭാഗമായി എസ്എസ്എൽസി ഉന്നത വിജയികളെയും എൻ എം എം എസ്, യു എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളെയും സംസ്ഥാന മേളകളിൽ പങ്കെടുത്ത കുട്ടികളെയും അനുമോദിച്ചു