പുഴയോട്
<poem>
    ഓരോരോ ജീവനിൽ അംശമായി തീരുന്ന
     ജലദേവതതൻ തിരുസന്നിധിയിൽനിന്നുതിരുന്ന
      ഒരു ചെറുകന്യകയാം പുതുപുഴയാണു ഞാൻ
     അനുദിനം  ക്ഷയിച്ചുകൊണ്ടിരിക്കുന്നു ഞാൻ 
     ജനനിതൻ മുന്നിലായി കേഴുന്നു 
        കരയുന്ന  ഭൂമിതൻ നിറയുന്ന നയനങ്ങൾ-
       തൻ അംശമായി മാറുന്ന പുഴയാണ് ഞാൻ 
     നീറുന്ന നയനങ്ങൾ തൻ മിഴിനീരുമായി 
     വരും തലമുറയ്ക്കായ്‌ നിലകൊള്ളുന്നു ഞാൻ 
      എന്നിട്ടും ഇഞ്ചിഞ്ചായി എന്നെ കർന്നുതിന്നുന്നുവോ 
     പ്രകൃതിയാകുമമ്മയിൽ പിറവിയെടുത്ത ഞാൻ
      ആനന്ദാശ്രുക്കൾ പൊഴിച്ചിരുന്നു
       ഇന്നെൻ വിധിയോർത്തു നീറാതെ നീറുന്നു
         ഇനി എത്ര കാലം... ഒരു കാളിന്ദിയായി
       നിൻ മാറിലൂടെ ഒഴുകും ഞാൻ എത്ര നാൾ 
                   എത്ര നാൾ പറയൂ കാലമേ...
അനഘ ചന്ര൯
9 A ഗവ.വി.എച്ച്.എസ്.എസ്.വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 04/ 05/ 2023 >> രചനാവിഭാഗം - കവിത