തുള്ളികളായ് മഴ പെയ്തു തുടങ്ങി........
കാർമേഘങ്ങളിരുണ്ടു കൂടി
കാറ്റും കോളും കാടിളക്കി
പച്ചമരത്തിന്നിലകൾ പൊങ്ങി.........
പക്ഷികളെല്ലാം കൂട്ടിൽ തങ്ങി.......
ഇടിയും മിന്നലും കണ്ട് മനുഷ്യർ വീട്ടിൽ കയറിചെന്നു പതുങ്ങി.......
ഏതോ രാഗം മീട്ടും പോലെ കുരുവികൾ ഗീതം പാടിത്തുടങ്ങി.......
മുറ്റത്തടർന്നു വീണോരു തുള്ളികൾ പുഴയിൽ ചെന്ന് കലങ്ങി......