മുറ്റത്തെ മുല്ലമരം
ഇന്നും ആ പക്ഷിയുടെ ദീന രോദനം അവൾ കേട്ടു.... ഉറക്കമില്ലാത്ത രാത്രികളിലെ സ്ഥിരം വിരുന്നുകാരനായിരുന്നു ആ പക്ഷി. ഇത്രയ്ക്കും വികൃതമായ സ്വരം പുറപ്പെടുവിച്ചുകൊണ്ട് അലക്ഷ്യമായി പറക്കാൻ മാത്രം എന്തായിരിക്കും കാരണം. ഒരുപക്ഷേ ആ പക്ഷിയെയും തന്നെ പോലെ എന്തെങ്കിലും വേട്ടയാടുന്നാണ്ടാകാം. അല്ലെങ്കിൽ നാടുമുഴുവൻ സുഖനിദ്രയിൽ ആണ്ട് പോകുന്ന ഈ നേരം ആ പക്ഷി തനിയെ ഇങ്ങനെ കേണു പറക്കില്ലല്ലോ?
അവൾ പതിയെ കട്ടിലിൽ നിന്നും എണീറ്റു ജനലിനരികിലെത്തി നേർത്ത മഞ്ഞിന്റെ കുളിരിനോപ്പം മുറ്റത്തെ മുല്ലപൂവിന്റെ സുഗന്ധം അവളുടെ ചിന്തകളെ ഉണർത്തി. അവളുടെ മിഴികൾ നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു. കണ്ണിൽ പതിഞ്ഞ കണ്ണീരിന്റെ നനവ് കാഴ്ചയെ പോലും മറക്കുന്നുണ്ടായിരുന്നു. അവളുടെ ചിന്തകൾക്ക് ഓർമ്മകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി.
അനുമോൾക്ക് മുല്ലപ്പൂ വെന്ന് വെച്ചാൽ ജീവനായിരുന്നു. അതുകൊണ്ടാകാം അവളുടെ ശ്വാസം എന്നന്നേക്കുമായി നിലച്ചപ്പോഴും ആ ശിരസ്സിൽ അന്ന് ഞാൻ കോർത്ത ആ മുല്ലപ്പൂമാല ഉണ്ടായിരുന്നു. അവസാനമായ് അവളെ വാരിപുണർന്ന് അന്ത്യചുംബനം നൽകിയപ്പോഴും ആ കുഞ്ഞിളം മേനിയാകെ മുല്ലപ്പൂവിന്റെ ഗന്ധമായിരുന്നു.ഇന്നും എന്റെ മനസ്സ് അവളെ കാണാൻ കൊതിക്കുമ്പോൾ എൻറെ മിഴികൾ ആദ്യം തിരയുക മുറ്റത്തെ മുല്ലയിൽ എനിക്കായ് വസന്തകാലം ഒരുക്കിയ ആ മുല്ലപ്പൂ മരത്തെ ആയിരുന്നു. ഇതായിരുന്നു എനിക്ക് മുല്ലപ്പൂ വിനോടുള്ള പ്രണയം....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ
|