ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ഗ്രന്ഥശാല
സമസ്ത വൈജ്ഞാനിക മേഖലകളിലെയും ഈടുറ്റഗ്രന്ഥങ്ങളാൽ സമ്പന്നമാണ് അമ്പലവയൽ ഗവ.ഹയർ സെക്കൻററി സ്കൂൾ ലൈബ്രറി.ശാസ്ത്ര പഠനത്തിൻ്റെ ചരിത്രബോധത്തിൻ്റെ സർഗാത്മക സാഹിത്യത്തിൻ്റെ പുത്തനറിവുകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലഭ്യമാക്കുന്നതിൽ മികച്ച സേവനമാണ് ഈ ഗ്രന്ഥാലയം കാഴ്ചവക്കുന്നത്.
12000 ൽ അധികം പുസ്തകങ്ങൾ, അതിൽ തന്നെ ആയിരക്കണക്കിന് റഫറൻസ് ഗ്രന്ഥങ്ങൾ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി, സംസ്കൃതം ഭാഷകളിലെ അമൂല്യ സാഹിത്യ കൃതികൾ എന്നിവ കൊണ്ട് സമ്പന്നമാണ് ഈ പുസ്തകാലയം. ആധുനിക ഹൈടെക് സംവിധാനങ്ങളോടുകൂടിയ കെട്ടിടത്തിലാണ് ഗ്രന്ഥാലയം പ്രവർത്തിക്കുന്നത്. ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭ്യമാണ്.