തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികൾ അത്തപ്പൂക്കളമൊരുക്കിയും തിരുവാതിരകളിച്ചും  സുന്ദരിക്ക് പൊട്ടുകുത്തിയും കസേരകളിച്ചും ആഘോഷം ഒരു വിരുന്നാക്കിമാറ്റി. തുടർന്നു വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.