ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/അക്ഷരവൃക്ഷം/സംഹാരതാണ്ഡവമാടി കോവിഡ്19

സംഹാരതാണ്ഡവമാടി കോവിഡ്19

ഒരു നൂറ്റാണ്ടിന് ഇടയ്ക്ക് ലോകം കണ്ട ഏറ്റവും ഭീകരമായ മഹാമാരി ആണ് കോവിഡ് 19 . 2019 ഡിസംബർ മുതൽ ഇന്നുവരെ ലോകത്തിലെ 183 രാജ്യങ്ങളിൽ പടർന്നുപിടിച്ച് ഒരുലക്ഷത്തിഇരുപതിനായിരത്തോളം മനുഷ്യജീവൻ എടുത്തിട്ടും കലിയടങ്ങാതെ ഇപ്പോഴും ഭീകര താണ്ഡവമാടി കൊണ്ടിരിക്കുന്ന ഈ പകർച്ചവ്യാധി എന്ന് അവസാനിക്കും എന്ന് ലോകം ഉററു നോക്കി കൊണ്ടിരിക്കുകയാണ്

ഉത്ഭവം

വുഹാനിലെഒരു ഭക്ഷ്യ മാർക്കറ്റാണ് ഈ വൈറസിന്റെ ഉത്ഭവകേന്ദ്രം എന്നും അല്ല മനുഷ്യ നിർമ്മിതമാണ് എന്നും രണ്ടഭിപ്രായമുണ്ട് .സത്യം എന്തുതന്നെയായാലും ഓരോ നിമിഷവും ആയിരങ്ങളുടെ ജീവിതമാണ് കോവിഡ് 19 കവർന്നെടുത്തു കൊണ്ടിരിക്കുന്നത് ഇന്ത്യയടക്കം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഇതിൻറ പിടിയിൽ അമരുകയാണ് .തുടക്കത്തിലെ മനസ്സിലാക്കി സുരക്ഷാമാർഗങ്ങൾ സ്വീകരിക്കരിച്ചിരുന്നെങ്കിൽ പല രാജ്യങ്ങളിലും ഈ രോഗം പടരുന്നത് കുറഞ്ഞേനെ .ഇന്ത്യ പോലെയുള്ള ചില രാജ്യങ്ങൾ ആദ്യമേ തന്നെ ഇതിനു വേണ്ട സുരക്ഷാ നടപടികൾ എടുത്തു .അതുകെൊണ്ടാണിപ്പോഴും മരണനിരക്ക് കുറഞ്ഞു നിൽക്കുന്നത് .അമേരിക്കയും ഇററലിയും പോലുള്ള പല രാജ്യങ്ങളും ഇപ്പോഴും എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്.

ഇന്ത്യ എടുത്തു നോക്കുമ്പോൾ ശക്തമായ പ്രതിരോധനടപടികൾ ആസൂത്രണം ചെയ്തുഅതിൽ പ്രധാനപ്പെട്ടതാണ് ലോക് ഡൗൺ .കൂടാതെ ഈ ദിവസങ്ങളിൽ എടുത്തു പറയാവുന്നതാണ് ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും സേവനം. ഒറ്റ ആൾക്ക് പോലും ഇത് വരികയോ അവർ മുഖേന ഇതുപകരുകയോ അരുതെന്ന ലക്ഷ്യത്തിലാണ് അവർ മുന്നോട്ടു വന്നത് മുൻകരുതലുകൾ

നമുക്കറിയാം ചൈനയിൽ പടർന്നുപിടിച്ച ഈ രോഗം വുഹാൻ എന്ന ഒരു ചെറിയപട്ടണത്തിൽമാത്രം ഒതുങ്ങി നിർത്താൻ ചൈനയ്ക്ക് കഴിഞ്ഞു ഇന്ത്യയിലും ഈ രോഗത്തിന് സാമൂഹിക വ്യാപനം ഒരു പരിധിവരെ തടയാൻ നമുക്ക് കഴി‍ഞ്ഞു. ഇതിനു കാരണം തുടക്കം മുതലേ സു രക്ഷാമാർഗങ്ങൾ സ്വീകരിച്ചതുകൊണ്ടാണ്. സാമൂഹിക അകലം പാലിക്കുക എന്നതാണ് ഈ രോഗം തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം അതുപോലെതന്നെതുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാലകൊണ്ട് മറക്കുക ഇടയ്ക്കിടെ കൈകൾ സോപ്പ്,ഹാൻ വാഷ് ഉപയോഗിച്ച് വൃത്തിയാക്കുക പൊതുസ്ഥലങ്ങളിൽ കഴിവതും ഒത്തുചേരലുകൾ ഒഴിവാക്കുക തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുന്നത് വഴി ഈ രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും

ഇത്തരം സുരക്ഷാമാർഗങ്ങളുടെ പ്രാധാന്യം തുടക്കത്തിലെ നൽകിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ അതുപോലെ കേരളത്തിൽ സാമൂഹ്യ വ്യാപനം സംഭവിക്കാതിരിക്കാൻ അതിനായി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതിനാൽ മരണസംഖ്യ ഗണ്യമായ രീതിയിൽ കുറയ്ക്കാൻ നമുക്ക് കഴിഞ്ഞു ."ഭയമല്ല ജാഗ്രത"യാണ് വേണ്ട ത് എന്ന് മനസ്സിലാക്കി കഴിഞ്ഞു ഒത്തൊരുമയോടെ കൈകോർത്താൽ ഏതു മഹാമാരിയേയും തോൽപ്പിച്ച് അതിജീവനത്തിന്റെ പാതയിൽ മുന്നേറാൻ കഴിയുമെന്ന് തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു


സഫൽ വി ജോർജ്
9 ജി വി എച്ച്എസ്എസ് തട്ടക്കുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം