2022-23 വരെ2023-242024-25


സ്കൂൾ പ്രവേശനോത്സവം 2024

അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലുമായി 458 വിദ്യാർത്ഥികളാണ് പുതുതായി സ്കൂളിലെത്തിയത്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂൾ അധികൃതർ ഉത്സവാന്തരീക്ഷത്തിൽ സ്വീകരിച്ചു.

പ്രവേശനോത്സവം ഉദ്ഘാടനവും 2023-24 അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദനവും സ്കൂൾ PTA പ്രസിഡൻ്റ് സുനീഷ് തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. P സതീദേവി നിർവ്വഹിച്ചു.

അക്ഷരമുറ്റം സംസ്ഥാന തല മത്സരത്തിൽ കവിതാ രചന വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ അനിവേദ, സോഫ്റ്റ് ബേസ് ബോൾ രാജ്യാന്തര മസരത്തിൽ വിജയം നേടിയ ഇന്ത്യൻ ടീമംഗങ്ങളായ J Pനന്ദന,K Tമൃദുല എന്നിവരെയും SSLC 2024 പരീക്ഷയിൽ Full A+ നേടിയ 118 വിദ്യാർത്ഥികൾ, USS സ്കോളർഷിപ്പ് നേടിയ 11 വിദ്യാർത്ഥികൾ, NMMS സ്കോളർഷിപ്പ് നേടിയ 14 വിദ്യാർത്ഥികൾ , ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ Full A+ നേടിയ 46 വിദ്യാർത്ഥികൾ ,90% ന് മുകളിൽ മാർക്ക് നേടിയ 40 വിദ്യാർത്ഥികൾ എന്നിവരെയും പ്രൗഢഗംഭീരമായ ചടങ്ങിൽ അനുമോദിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ പ്രീതി കുമാരി .വി സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് സി .കെ സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. PTA സ്പോൺസർ ചെയ്ത അഞ്ചാം തരം വിദ്യാർത്ഥികൾക്കുള്ള സ്പോർട്സ് ജേഴ്സി വിതരണം കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എം.വിമല നിർവ്വഹിച്ചു.

2000 വർഷത്തെ SSLC ബാച്ച് വിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത

നോട്ട് ബുക്കുകൾ കൂട്ടായ്മയുടെ ഭാരവാഹികളായ അനീഷ് MP , വിനീത്. കെ , സനീഷ് VK എന്നിവരിൽ നിന്ന് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു വള്ളിൽ സ്കൂളിന് വേണ്ടി ഏറ്റുവാങ്ങി.

VHSE വിഭാഗം പ്രിൻസിപ്പാൾ ശ്രീ:വിബിൻ കുമാർ .കെ , സ്റ്റാഫ് സെക്രട്ടറി സുനിൽ ടി.എം, PTA വൈ:പ്രസിഡൻ്റ് സജിത്ത് കല്ലിടുക്കിൽ ,MPTA ചെയർപേഴ്സൺ നീമ TK എന്നിവർആശംസകൾ അർപ്പിച്ചു. പ്രൈമറി വിഭാഗം സീനിയർ ടീച്ചർ & പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. പി.പവിത്രൻ നന്ദി പറഞ്ഞു.