കോഴിക്കോട് ജില്ലയിൽ വിശിഷ്യ ഗ്രാമീണമേഖലയിൽ വിവിധ നൂതന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വിദ്യാർഥികളുടെ വിവിധ തരം കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ എന്നും മാതൃകയാണ് നമ്മുടെ വിദ്യാലയം. ജില്ലയിൽ വളരെ അപൂർവം സ്കൂളുകളിൽ മാത്രമാണ് സ്വന്തമായി ബാൻഡ് ട്രൂപ്പ് നിലവിലുള്ളത്. ആധുനിക ബാൻഡ് ട്രൂപ്പ് ഉപകരണങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന നമ്മുടെ ബാൻഡ് സംഘത്തിൽ 21 പെൺകുട്ടികൾ ആണ് ഉള്ളത്. സബ്ജില്ലാ തല മത്സരത്തിൽ മികച്ച വിജയം ചുരുങ്ങിയ കാലം കൊണ്ട് തന്നെ നേടാൻ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ്. പ്രശസ്ത ബാൻഡ് പരിശീലകനായ ശ്രീ നവീൻ കുമാറിന്റെ ശിക്ഷണത്തിലാണ് ഇവർ പരിശീലനം നേടുന്നത്. സ്കൂളിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ മികച്ച ഒരു ഉദാഹരണം കൂടിയാണ് നമ്മുടെ ബാൻഡ് സംഘം