അധ്യയനവർഷത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചും ആദ്യം തന്നെ ക്ലബ്ബംഗങ്ങളെ തിരഞ്ഞെടുക്കുന്ന പ്രവർത്തനമായിരുന്നു ഓരോ ക്ലാസിലും ഗണിതാഭി രുചിയുള്ള കുട്ടികളെ കണ്ടെത്തുകയും ക്ലബ്ബ് രൂപീകരിക്കുകയും അവർക്ക് നേതൃത്വം നൽകുന്നതിനായി ലീഡേഴ്സിനെ കണ്ടെത്തുകയും ചെയ്തു തുടർന്ന് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്യുന്നു

ഗണിത ക്ലബ്‌ ഉദ്ഘടനം

ലക്ഷ്യങ്ങൾ

  • നിത്യ ജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു
  • ഗണിതാഭിരുചി വളർത്തുന്നു
  • ഗണിതം രസകരമായി പഠിക്കാനുള്ള സാഹചര്യം ഒരുക്കുന്നു
  • കുട്ടികളിൽ മാനസിക സന്തോഷവും നേതൃത്വപാടവവും ഉണ്ടാവുന്നു

പ്രവർത്തനങ്ങൾ

സ്കൂൾതല ക്ലാസ്തല പ്രവർത്തനങ്ങൾ

ഗണിത ക്വിസ് നടത്തി സമ്മാനം നൽകി

ഗണിത അസംബ്ലി

പോസ്റ്റർ നിർമ്മാണം

ഗണിത പ്രദർശനം

എല്ലാ ചൊവ്വാഴ്ചകളിലും ഗണിതക്ലബ് അംഗങ്ങൾ യോഗം ചേർന്ന് ക്വിസ്, കുസൃതിചോദ്യങ്ങൾ, ബ്രൈൻ ചോദ്യങ്ങൾ,നിർമാണ പ്രവർത്തനങ്ങൾ, ഗണിതശാസ്ത്രജ്‍ഞനെ പരിചയപ്പെടൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

ഗണിത ക്ലബ് സെക്രട്ടറി  : ഷഹാന (ക്ലാസ് : 7, വിദ്യാർഥിനി)

 
ഗണിത ക്ലബ്‌ ഉദ്ഘടനം

ഗണിത ക്ലബ് - 02 - 08 - 2022

തത്തമംഗലം ഗവ.യു.പി. വിദ്യാലയത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഗണിത ക്ലബ് രൂപീകരിച്ചു." calculus" എന്ന് നാമകരണം നൽകി. ഗണിത ക്ലബിന്റെ ഉദ്ഘാടനം ശ്രീമതി വത്സല ടീച്ചർ(Rtd. H.M. Gups ചിറ്റൂർ) നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് അന്നേ ദിവസത്തെ അസംബ്ലി വളരെ രസകരമായിരുന്നു. ഇത് കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം ഉളവാക്കി. ഗണിതവുമായി ബന്ധപ്പെട്ട് പോസ്റ്റർ, മാഗസിനുകൾ, ഗണിതപസിൽ എന്നിവ ഉണ്ടാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു.