കൊറോണ

വന്നു ഒരു വിരുന്നുകാരൻ
ക്ഷണമില്ലാതെ ചൈനയിൽ നിന്നും
നേരം തീരെ തിക യാത്തോർക്ക്
നേരം കൂടി വെകിളി പിടിച്ചു
തേങ്ങയും മാങ്ങയും ചക്കയുമെല്ലാം
തിന്നിട്ടും ഹാ വിശപ്പു തന്നെ.
കണ്ടു എല്ലാം വീടും തൊടിയും
ചക്കച്ചുളയും മാങ്ങാക്കറിയും
അങ്ങുനടന്നു ഇങ്ങു നടന്നു
അയ്യോ നേരം പോണേയില്ല
പുറത്തിറങ്ങാൻ വയ്യേ ;അയ്യോ!
എന്തോ ചെയ്യും? കൊറോണയല്ലേ
പനിയും ചുമയും ജലദോഷവുമായ്
വന്നവരേയും പോയവരേയും
കൊണ്ടേ പോണൂ മരണം കൂടെ
അവനും നല്ലൊരു നാമം വന്നൂ
കോവിഡെന്നൊരു സ്റ്റൈലൻ പേര്
വായും മൂടി കയ്യും കഴുകി
വീട്ടിലിരുന്ന് പ്രതിരോധിക്കാം
വന്ന വഴിക്ക് കൊറോണ പോട്ടെ.

അനുലക്ഷ്മി.പി.
4 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത