ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/എന്തുകൊണ്ട്

എന്തുകൊണ്ട്?

ഒരു മത്സ്യവും
കടലിനെ
മുറിവേല്പിക്കാറില്ല
ഒരു പക്ഷിച്ചിറകും
ആകാശത്തിനു മീതെ
വിള്ളലുകളാഴ്ത്തുന്നില്ല
ഒരു ഭാരവും
ശേഷിപ്പിക്കാതെയാണ്
ശലഭം പൂവിനെ
ചുംബിക്കുന്നത്
എന്നിട്ടും....
എന്തുകൊണ്ട്?
മനുഷ്യൻ മാത്രം
ഭൂമിയെ ഇങ്ങനെ........!???
നശിപ്പിക്കുന്നു......???

അഫ്റ മറിയം.കെ
7E ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 01/ 2021 >> രചനാവിഭാഗം - കവിത