സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശതാബ്ദിയും കടന്ന് ബോർഡ്സ്‍ക‍ൂൾ

ഒരു പ്രദേശത്തെ സാംസ്കാരിക വിളനിലമാണ് അവിടുത്തെ വിദ്യാലയങ്ങൾ. അരിയല്ലൂർ പ്രദേശത്തെ മാത്രമല്ല ചുറ്റുമുള്ള പലയിടങ്ങളിലുമുള്ള കുരുന്നുകൾക്ക് അറിവിന്റെ ബാലപാഠം പകർന്നു നൽകുന്ന അരിയല്ലൂർ ഗവ. യു. പി. സ്കൂളിന് ഒരു നൂറ്റാണ്ടിലപ്പുറമുള്ള ചരിത്രമുണ്ട്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കേരളത്തിലേതന്നെ പേരുകേട്ട മാതൃകാ പ്രാഥമികവിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കണ്ടെടുക്കപ്പെട്ട രേഖകൾ പ്രകാരം 1912-ൽ വിദ്യാലയം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ അതിനുമുമ്പേ വിദ്യാലയം പ്രവർത്തിച്ചിരുന്നു എന്നാണ് ജനസംസാരം. അക്കാലത്ത് കുഞ്ചുണ്ണി നമ്പ്യാർ എന്ന പ്രധാനാധ്യാപകനും കുഞ്ചുമേനോൻ എന്ന മറ്റൊരധ്യാപകനും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രേഖകൾ പറയുന്നത്. അരിയല്ലൂർ ബോർഡ് ബോയ്സ്‍ സ്കൂൾ എന്നായിരുന്നുവത്രേ ആദ്യം സ്കൂൾ അറിയപ്പെട്ടിരുന്നത്. ഇന്നത്തെ ബൈജു നേഴ്‍സറി സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു പ്രസ്ഥുത സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ലഭ്യമായ വാമൊഴികളുടെ അടിസ്ഥാനത്തിലാണ് നിഗമനം. പിന്നീട് അഞ്ചുവരെയുള്ള ഒരു വിദ്യാലയമായി ഉയർത്തപ്പെട്ടു. മലബാർ ഡിസ്‍ട്രിൿറ്റ് ബോർഡ് രൂപീകരണത്തിനു ശേഷം അതിനു കീഴിൽ വന്നതോടെയാണ് അരിയല്ലൂർ ബോർഡ് സ്കൂൾ എന്ന പേരിലറിയപ്പെട്ടത്. ക‍ൂട‍ുതൽ വായിക്ക‍ുക