എന്റെ ഈ കോവിഡ് കാലത്തെ വിശേഷങ്ങൾ
ഈ ലോക്ക് ഡൗൺ നാളുകൾ ഒരു ത്യാഗമായിട്ടല്ല, രാജ്യത്തിനൊപ്പം ചേർന്ന് നടത്തുന്ന ഒരു മഹാമാരിക്കെതിരെയുളള മികച്ച പോരട്ടമായാണ് ഞാൻ കാണുന്നത്. അതിനാൽ എനിക്ക് ഈ ലോക് ഡൗൺ ഒരു നിരാശയും തന്നില്ല. കൊച്ചു കൊച്ചു പ്രവർത്തനങ്ങളും, കളികളും കുടുബത്തോടൊപ്പം ഒത്തിരി സ്നേഹം പങ്കിട്ടുമായി നാളുകൾ കഴിയുന്നു.
മുൻപ് നേരത്തെ എഴുന്നേറ്റ് പഠനവും , സ്കൂളും, ട്യൂഷനും എല്ലാമായി കിടക്കുന്നതുവരെ തിരക്കായിരുന്നു. ഈ ലോക് ഡൗൺ കാലത്ത് അച്ഛനോടും അമ്മയോടും ചേട്ടനോടും കുറേനേരം ഒന്നിച്ച് ചിലവഴിക്കാനും സ്നേഹം പങ്കിടാനും സാധിച്ചത്തിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. മാത്രമല്ല അനാവശ്യ ആഗ്രഹങ്ങളും കൊച്ചു കൊച്ചു അസുഖങ്ങളും ഒന്നുമല്ല എന്ന് മനസിലാക്കുകയും, ലോകത്തെ ആർക്കും ഇനി ഈ രോഗം വരാതിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|