പ്രവൃത്തി പരിചയത്തിന്റെ പീരീഡുകൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാറില്ല. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ എങ്ങനെ കുട്ടികളെ താത്പര്യപൂർവം പങ്കാളികളാക്കാം എന്നതാണ് ഞങ്ങൾ ഏറ്റെടുത്ത പ്രശ്നം.

ലക്ഷ്യം.

കുട്ടികൾക്ക് സ്വയം ഏറ്റെടുത്ത് ചെയ്യാൻ പറ്റുന്ന രീതിയിൽ ഒറിഗാമി പോലുള്ള ചില പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക. ഒഴിവു സമയങ്ങളിലും പ്രവൃത്തിപരിചയ പീരീഡുകളിലും സ്വയം ചില കരകൗശല പ്രവർത്തനങ്ങൾ ചെയ്തുനോക്കാൻ കുട്ടികൾക്കവസരം ഉണ്ടാകണം. സോപ്പ് ,ചോക്ക്, പേപ്പർബാഗ്, ഫയൽബോഡ് തുടങ്ങിയവയുടെ നിർമാണത്തിൽ പ്രത്യേക പരിശീലനം നൽകുക. തൊഴിലിനോട് ആഭിമുഖ്യം വളർത്തുക. കുട്ടികൾ നിർമിക്കുന്ന ഉല്പന്നങ്ങൾ ചുരുങ്ങിയ വിലയ്ക്ക് അവർക്കും സ്കൂളിനും ലഭ്യമാക്കുക. ഒഴിവു വേളകൾ വിനോദപ്രദമാക്കുക.

പ്രവർത്തനങ്ങൾ

പ്രവൃത്തിപരിചയത്തിന് സ്കൂളിൽ ഒരു പ്രത്യേക മുറി സജ്ജമാക്കി പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട വസ്തുക്കളും നിർമാണസാമഗ്രി കളും ആവശ്യത്തിന് ഫർണിച്ചറും ഇവിടെ ഒരുക്കി. ഒറിഗാമിയിൽ ഓരോ രൂപത്തിന്റെയും നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ ചാർട്ടിൽ ഒട്ടിച്ചെടുത്തത് ചുമരിൽ പതിച്ചു. കുട്ടിക്ക് താത്പര്യമുള്ള രൂപങ്ങൾ ഇവ നോക്കി സ്വയം നിർമിച്ച് പഠിക്കാം പ്രവൃത്തി പരിചയ പീരീഡിൽ കുട്ടികളെ ഇങ്ങോട്ട് കൊണ്ടു വരികയു മാകാം.

സോപ്പു നിർമാണം

മുറിയുടെ ഒരുഭാഗം സോപ്പു നിർമാണത്തിനായുപയോഗിക്കുന്നു ചില കുട്ടികൾക്ക് ഇതിൽ പരിശീലനം നൽകിയിട്ടുണ്ട്.

ഇവരുടെ സഹായത്താൽ മറ്റുകുട്ടികൾക്കും പരിശീലനം നൽകുന്നുണ്ട്.

ശാസ്ത്രപഠനത്തിന്റെ ഭാഗമായും സോപ്പു നിർമാണം നടക്കുന്നുണ്ട്.

നിർമിക്കുന്ന സോപ്പുകൾ പത്തു രൂപ വിലയ്ക്ക് കുട്ടികൾക്ക് തന്നെ നൽകുന്നു.

പേപ്പർ ബാഗ്

പ്ലാസ്റ്റിക്കിന് എതിരായ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് പേപ്പർബാഗ് നിർമാണം ആരംഭിച്ചത്. കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്ത പ്രവർത്തനം ഇപ്പോഴും തുടരുന്നു.

കുട്ടികൾകൊണ്ടുവരുന്ന പേപ്പറുകൾ അവർക്കു തന്നെ ബാഗാക്കി മാറ്റാൻ ആവശ്യമായ ഐലറ്റ്, പശ തുടങ്ങിയവ റൂമിൽ ലഭ്യമാക്കുന്നു. ോർട്ട് ഫോളിയോ ബാഗായി ചില കുട്ടികൾ ഇത്തരം ബാഗുകൾ ഉപയോഗിക്കുന്നു.

ഓണസ്റ്റി ഷോപ്പ്

കുട്ടികൾ നിർമിക്കുന്ന സോപ്പുകളും മറ്റു വസ്തുക്കളും വിറ്റഴിക്കാൻ അവരുടെ തന്നെ നേതൃത്ത്വത്തിൽ നടക്കുന്നതാണ് ഓണസ്റ്റി ഷോപ്പ്.

ഇവിടെ ന്യായവിലയ്ക്ക് സാധനങ്ങൾ വിറ്റഴിക്കുന്നു.

നേട്ടങ്ങൾ

ഈ വർഷം പ്രവൃത്തി പരിചയത്തിന് മാത്രമായി ഒരു സ്കൂൾതല മേള നടത്തുകയുണ്ടായി. തത്സമയ നിർമാണവും പ്രദർശനവും ഉണ്ടായിരുന്നു. കുട്ടികൾ ആവേശത്തോടെ ഇതിൽ പങ്കെടുക്കുകയുണ്ടായി. സബ്ജില്ലാതല മേളയിൽ പ്രദർശനത്തിൽ ഒന്നാം സ്ഥാനം സ്കൂൾ കരസ്ഥമാക്കുകയുണ്ടായി. തത്സമയ നിർമാണത്തിലും മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞു.