ജാഗ്രത.
ഒട്ടും പ്രതീക്ഷിക്കാതെയാണ് സ്കൂൾ അടച്ചത്. അപ്പുവിന്റെ ഉള്ളിൽ ഇപ്പോഴും നിരാശയാണ്. കൂട്ടുകാരോടും അധ്യാപകരോടും യാത്രപറയാൻ പറ്റാത്തത്തിലുള്ള വിഷമം ,പിന്നെ പരീക്ഷ എഴുതാൻ പറ്റാത്ത വിഷമം വേറെ.അങ്ങനെ ഒരുപാട് വിഷയങ്ങൾ . അപ്പുവിന്റെ ഉള്ളിൽ കുറച്ചു സന്തോഷം ഉണ്ട്-സ്കൂൾ അടച്ചു കളിക്കാമല്ലോ !!!! പക്ഷെ അവിടെയും അപ്പു നിരാശപ്പെട്ടു. എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് അപ്പുവിന് മനസിലായി. അച്ഛനും അമ്മയും ജോലിക്ക് പോകുന്നില്ല. ആരും പുറത്ത് പോകുന്നില്ല. പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അച്ഛനോടും അമ്മയോടും കാര്യം ചോദിച്ചപ്പോഴാണ് മനസ്സിലായത്. കൊറോണ എന്ന വൈറസ് രാജ്യത്തെങ്ങും പടർന്നിരിക്കുന്നു. സംസ്ഥാനത്ത് എത്രയോ മരണങ്ങൾ.... രോഗബാധിതർ, അപ്പുവിന്റെ ഉള്ളിൽ പെട്ടെന്ന് ഒരു ഭീതിവളർന്നു. എന്താണ് ചെയ്യുക. അപ്പു ചിന്തിച്ചു. ഭയം അല്ല വേണ്ടത് ജാഗ്രതയാണ് നമുക്കും നമ്മുടെ നാടിനും വേണ്ടി കഷ്ടപ്പെടുന്ന എത്രയോ ജനങ്ങൾ ആരോഗ്യപ്രവർത്തകർ അവരുടെ കൂടെ നമുക്കും പങ്കാളിയാവാം. അതിന് വേണ്ടി നമ്മൾ ശുചിത്വം പാലിക്കുക. കൈകൾ സോപ്പുപയോഗിച്ച് കഴുകുക. മാസ്ക് ധരിക്കുക. കയ്യുറകൾ ധരിക്കുക. വീടും പരിസരവും വൃത്തിയാക്കുക. അങ്ങനെ നമുക്ക് നമ്മുടെ നാടിനെയും പ്രകൃതിയെയും സംരക്ഷിക്കാം.
നമുക്ക് ജാഗ്രതയോടെ നേരിടാം.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ
|