ഒരു അക്കാദമിക് വർഷത്തിലെ വിവിധ ദിനാചരണങ്ങൾക്ക് ഇന്നത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വളരെയധികം സ്ഥാനം ഉണ്ട്.. വിവിധ  ദിനാചരണങ്ങളെ ചുറ്റിപ്പറ്റിയാണ് ഭൂരിഭാഗ സ്കൂൾ പ്രവർത്തനങ്ങളും നടത്തപ്പെടുന്നത്.. ഇന്ന് വിവിധ സോഷ്യൽ മീഡിയകൾ വഴിയും, വിവിധ ബ്ലോഗുകൾ വഴിയും, മറ്റ് വാട്സപ്പ് ഗ്രൂപ്പുകൾ വഴിയും ഓരോ മാസത്തിലെയും വിവിധ ദിനാചരണങ്ങളും, തീയതികളും ,അവയുടെ പ്രാധാന്യവും ഒക്കെ ഷെയർ ചെയ്യപ്പെടുന്നുണ്ട്.. ഇതിനനുസരിച്ച് വ്യത്യസ്തവും ആകർഷകവുമായ പ്രവർത്തനങ്ങൾ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പങ്കെടുപ്പിക്കുവാൻ സാധിക്കുന്നു.. മാത്രമല്ല ഓരോ ദിനാചരണങ്ങളെപറ്റിയും അറിയിപ്പുകൾ കുട്ടികൾക്ക് കൊടുക്കുവാൻ സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് പോലുള്ള സംവിധാനങ്ങൾ ഉപകരിക്കുന്നു.. അതിനുമപ്പുറം വിവിധ പ്രോഗ്രാമുകളും, അവയിലെ  ജേതാക്കളും മനോഹരമായ പോസ്റ്ററുകളാൽ കുട്ടികളെ അറിയിക്കാനും കഴിയുന്നു..

        വ്യത്യസ്ത തീയതികളിൽ, അവയുടെ പ്രാധാന്യം അനുസരിച്ച് മനോഹരമായ പോസ്റ്റുകളും, വീഡിയോകളും , ഫോട്ടോ കൊളാഷ് ,വീഡിയോ കൊളാഷ് , സ്ലൈഡ് ഷോ  എന്നിവയും നിർമ്മിക്കാൻ വളരെയെളുപ്പത്തിൽ ഇന്ന് സാധിക്കുന്നു.. ഇവയ്ക്ക് ഓരോന്നിനും ആവശ്യമായ  മനോഹരമായ മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമാണ്.. ഇന്ന് വിവിധ വിദ്യാലയങ്ങളിലെ ഭൂരിഭാഗം അധ്യാപകരും  ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് മനോഹരമായ പോസ്റ്റുകൾ സൃഷ്ടിക്കുന്നതിൽ താല്പര്യം കാണിക്കുന്നു..

        മേൽപ്രസ്താവിച്ച സാഹചര്യം, അവയുടെ മനോഹരമായ ഉപയോഗം തുടങ്ങിയ കാര്യങ്ങളിൽ മുഴക്കുന്ന് ഗവൺമെൻറ് യു.പി.സ്കൂൾ ഒരു പടി മുന്നിലാണ് എന്ന് പറയേണ്ടി വരും... ഞങ്ങളുടെ സ്കൂളിലെ സ്റ്റാഫ് കൗൺസിൽ ചേർന്ന് വിവിധ ദിനാചരണങ്ങൾ പി.ഡി.എഫ് പോസ്റ്റുകളായി സൂക്ഷിച്ചിട്ടുണ്ട്.. ഓരോ ദിനാചരണവും  അനുബന്ധമായ തീയതികളിൽ വിവിധ ക്ലബ്ബുകൾ വഴി നടത്തപ്പെടുന്നു...  ഇവയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നതിൽ ബന്ധപ്പെട്ട അധ്യാപകർ പ്രാവീണ്യം ആർജ്ജിച്ചിട്ടുണ്ട്.. വിവിധ ആപ്ലിക്കേഷനുകളെ സംബന്ധിച്ചുള്ള വിവരങ്ങളും, അവ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യമായ ലിങ്കുകളും പരസ്പരം ഷെയർ ചെയ്തു വരുന്നു..

        ജൂൺ മുതൽ മാർച്ച് വരെയുള്ള കാലഘട്ടങ്ങളിലെ വിവിധ ദിനാചരണങ്ങൾ അവയുടെ പ്രാധാന്യം അനുസരിച്ച് സ്കൂൾ ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെടുകയും, അവയോരോന്നും നിർവഹിക്കുവാനായി ബന്ധപ്പെട്ട് അധ്യാപകർക്ക് ചുമതലകൾ നൽകുകയും ചെയ്തുവരുന്നു... ദിനാചരണങ്ങൾ ഭംഗിയായി നിർവഹിച്ചതിനു ശേഷം അവയിലെ ജേതാക്കളുടെ ഫോട്ടോകൾ മുൻ പ്രസ്താവിച്ച വിവിധ അപ്ലിക്കേഷനുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയർ ചെയ്യപ്പെടുന്നു.. പ്രസ്തുത കാര്യങ്ങൾ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും,  വീഡിയോകൾ യൂട്യൂബ് ചാനലിലും അപ്‌ലോഡ് ചെയ്തു വരുന്നു..

       ഇത്തരം മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം വഴി മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിന് വിദ്യാഭ്യാസ ഉപ ജില്ലയിലും ,ജില്ലയിലും വളരെ മികച്ച അഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞിട്ടുണ്ട്... ഞങ്ങളുടെ സ്കൂളിലെ 99% പ്രവർത്തനങ്ങളും ഇപ്പോൾ പൂർണ്ണമായും ഡിജിറ്റൽ ആണ് എന്ന് പറയാൻ സാധിക്കും.. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അധ്യാപകർക്കും ഇത്തരം പ്രവർത്തന വിജയത്തിന്റെ ക്രെഡിറ്റ്  അവകാശപ്പെടാൻ കഴിയും എന്നത് തീർച്ചയാണ്.. പുതിയ കെട്ടിടങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ ക്ലാസ് റൂമുകളും ഡിജിറ്റൽ ആവുകയും, അങ്ങനെ വിവിധ സോഷ്യൽ മീഡിയകളിലെ സാന്നിധ്യം എല്ലാ കുട്ടികൾക്കും അനുഭവവേദ്യമാകുക എന്നതും ഞങ്ങളുടെ പ്രഥമ ലക്ഷ്യങ്ങളിൽപെടുന്നു...

സമീപകാലത്തെ സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിൽ പ്രഥമഗണനീയമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ദിനാചരണങ്ങൾ... ഓരോ മാസത്തെയും വിവിധ ദിനങ്ങൾ അവയുടെ പ്രാധാന്യത്തോടെ ആഘോഷിക്കുക എന്നതിലുപരിയായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളും സംഭവങ്ങളും കുട്ടികൾക്ക് അനുഭവവേദ്യമാവുക എന്നൊരു ലക്ഷ്യം കൂടി പ്രസ്തുത പ്രവർത്തനത്തിലുണ്ട്...

       ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ  പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ  ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്..

      ഓരോ മാസത്തെയും വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ. ക്വിസ് മത്സരം. ചിത്രരചന, പാട്ട്, ഡാൻസ് , ലഘുനാടകങ്ങൾ എന്നിവ മത്സരമായി തന്നെ നടത്തിവരുന്നു... സമ്മാനാർഹരാകുന്ന കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കുക എന്നതും ഞങ്ങളുടെളുടെ പ്രവർത്തനത്തിന്റെ ഭാഗമാണ്...

      വിവിധ ദിനാചരണങ്ങളെ സംബന്ധിക്കുന്ന അറിയിപ്പുകളും, വിജയികളുടെ ഫോട്ടോകളും മറ്റും മനോഹരമായ പോസ്റ്ററുകൾ ആയി ഫുൾ വാട്സ്ആപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിൽ ഷെയർ ചെയ്തു വരുന്നു... ഇത് കാണുന്ന കുട്ടികൾക്കും, മാതാപിതാക്കൾക്കും ഇത്തരം പ്രവർത്തനങ്ങളിൽ മതിപ്പുളവാ ക്കുന്നതിന് കാരണമാകുന്നുണ്ട് എന്ന് പറയാൻ കഴിയും....

      വിവിധ ദിനാചരണങ്ങളുടെ വീഡിയോകളും, ഫോട്ടോകളും ജിജോ ടെക് എന്ന യൂട്യൂബ് ചാനലിലും, ജിയുപിഎസ് മുഴക്കുന്ന് എന്ന ഫേസ്ബുക്ക് പേജിലും ഷെയർ ചെയ്തു വരുന്നു... സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം ഇത്തരം പ്രവർത്തനങ്ങളിൽ ആവശ്യമാണ് എന്ന തിരിച്ചറിവ് ഇതുവഴി ഉണ്ടാകുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം... സബ് ജില്ലയിലെയും അതുവഴി മറ്റ് സ്കൂളുകളിലെയും സവി ശേഷ ശ്രദ്ധ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്നു എന്നതാണ് വേറൊരു മെച്ചമായി ഞങ്ങൾ കാണുന്നത്... മാത്രമല്ല ഇതൊരു ഡിജിറ്റൽ തെളിവുകൾ ആയി സമൂഹത്തിനുമുന്നിൽ വർത്തിക്കുന്നു എന്നതും  ഞങ്ങളുടെ സന്തോഷങ്ങളിൽ പ്രഥമ സ്ഥാനം വഹിക്കുന്നു...