ജി.യു.പി.എസ് മുഴക്കുന്ന്/ജി.യു.പി.എസ്. മുഴക്കുന്ന് @ സോഷ്യൽ മീഡിയ

           ആധുനിക കാലഘട്ടങ്ങളിൽ ഏകദേശം പത്ത് വർഷത്തിനപ്പുറം സോഷ്യൽ മീഡിയയുടെ അഭൂതപൂർവമായ വളർച്ച നാം കൊണ്ടിരിക്കുകയാണല്ലോ.. കേവലം വിനോദങ്ങൾക്ക് അപ്പുറമായി ഏതു മേഖലയിലും ഉള്ള വാർത്തകൾ മനോഹരവും വ്യത്യസ്തവുമായി വളരെ എളുപ്പത്തിൽ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം  സഹായിക്കുന്നു . സ്വതന്ത്രമായും അനുകൂലമായും, പ്രതികൂലമായും തികച്ചും വിശ്വസനീയമായും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ മേഖല ചില പ്രസിദ്ധമാണ്... ഇവയിലെ നന്മ തിരിച്ചറിയുന്നിടത്താണ് ഉപയോക്താക്കളുടെ വിവേചനബുദ്ധി പ്രകടമാകുന്നത്... ഡിജിറ്റൽ മേഖലകളിലേക്ക് വാർത്താ  മാധ്യമങ്ങൾ വന്നെത്തിയതോടുകൂടി അവയുടെ അനന്ത സാധ്യതകളും വർദ്ധിച്ചു.
       പൊതുസമൂഹത്തെ വളരെയെളുപ്പത്തിൽ വിദ്യാലയവുമായി ബന്ധിപ്പിക്കാൻ  സഹായിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം... ഇന്നിന്റെ തലമുറകൾ സോഷ്യൽ മീഡിയയെ വളരെയധികം ആശ്രയിക്കുന്നത് കൊണ്ട് അവയിലെ നന്മകൾ സ്വീകരിച്ച് സ്കൂൾ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആണ് സ്റ്റാഫ് കൗൺസിലും പി.ടി.എയും തീരുമാനിച്ചത്.. അത്തരമൊരു നിർദ്ദേശത്തെ പിന്തുടർന്ന് സോഷ്യൽ മീഡിയയുടെ വിവിധ രൂപങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ ഉൾക്കൊള്ളിക്കുവാൻ സ്കൂൾ എസ് ആർ ജി തീരുമാനിച്ചു.. അതിനെ തുടർന്ന് യൂട്യൂബ്, ഫേസ്ബുക്ക് ,വാട്സപ്പ് എന്നീ പ്ലാറ്റ്ഫോമുകൾ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ നോട്ടീസ് ബോർഡ് ആക്കുവാൻ ഞങ്ങൾ തീരുമാനിച്ചു... ഫോട്ടോകൾ, വീഡിയോകൾ, മറ്റ് അറിയിപ്പുകൾ എന്നിവ പ്രസ്തുത പ്ലാറ്റ്ഫോമുകളിലെ വിവിധ സങ്കേതങ്ങൾ ഉപയോഗിച്ച് ഇത് സമൂഹത്തിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിച്ചു...
         സ്കൂളിലെ വിവിധ അക്കാദമിക പ്രവർത്തനങ്ങൾ വീഡിയോ ആയി യൂട്യൂബ് ചാനലിലും, വിവിധ ഫോട്ടോകൾ ,ലിങ്കുകൾ അറിയിപ്പുകൾ, ലേഖനങ്ങൾ മുതലായവ സ്കൂൾ ഫേസ്ബുക്ക് പേജ് വഴിയും, പ്രസ്തുത കാര്യങ്ങൾക്കൊപ്പം അടിയന്തര സന്ദേശങ്ങളും, അറിയിപ്പുകളും , വിവിധ ലിങ്കുകളും സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് വഴിയും ഷെയർ ചെയ്യുന്ന പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തിവരുന്നു...

നിലവിൽ രണ്ടു വാട്സാപ്പ് ഗ്രൂപ്പുകൾ സ്കൂളിന്റേതായി പ്രവർത്തിക്കുന്നു . പ്രതീക്ഷ എന്ന പേരാണ് ഈ പ്ലാറ്റ്ഫോമിന് ഞങ്ങൾ നൽകിയിരിക്കുന്നത്... രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഏറ്റവും ഫലപ്രദമായ ഒരു ഒരു ചട്ടുകമായി ഈ വാട്സാപ്പ് ഗ്രൂപ്പുകൾ ഞങ്ങൾ അധ്യാപക സമൂഹം ഉപയോഗിച്ചുവരുന്നു.. സ്കൂൾ പാഠ്യ രംഗത്തെ വിവിധ പ്രവർത്തനങ്ങളുടെ കൃത്യമായ അപ്ഡേറ്റുകൾ ഇതിലൂടെ ലഭ്യമാണ്..

2017ൽ പ്രവർത്തനമാരംഭിച്ച യൂട്യൂബ് ചാനൽ ഇന്ന് സ്കൂൾ പ്രവർത്തനങ്ങളുടെ നാനൂറിലധികം വീഡിയോകൾ ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ സങ്കേതമായി മാറിയിട്ടുണ്ട്.. ജിജോ ടെക് എന്ന പേരിലുള്ള ഈ യൂട്യൂബ് ചാനലിൽ സ്കൂൾ പ്രവർത്തനങ്ങൾ ഉചിതമായ വീഡിയോ എഡിറ്റിംഗ് സങ്കേതങ്ങൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്തുവരുന്നു....

      സ്കൂളിന്റേറെതായുള്ള വാർത്താ ചാനലും, വീഡിയോ അധിഷ്ഠിത റേഡിയോ ചാനലും പ്രസ്തുത പ്ലാറ്റ്ഫോമിൽ തന്നെയാണ് അപ്‌ലോഡ് ചെയ്യപ്പെടുന്നത്... വോയിസ് ഓഫ് ജി.യു.പി.എസ് മുഴക്കുന്ന് എന്ന പേരിലുള്ള വാർത്താചാനലും, മഷിത്തണ്ട് എന്ന പേരിലുള്ള റേഡിയോ പ്രോഗ്രാമും ഈ ചാനലിന്റെ  ഭാഗമാണ്... സ്കൂൾ പ്രവർത്തനങ്ങളുടെ സമഗ്രമായ ചിത്രം ഈ ചാനലിൽ നിന്ന് ലഭ്യമാണ്...
       വളരെയധികം ജനകീയമായ മറ്റൊരു പ്ലാറ്റ്ഫോം എന്ന നിലയിൽ സ്കൂളിന് ഒരു ഫേസ്ബുക്ക് പേജും  ഉണ്ട്.gups Muzhakkunnu എന്ന പേരിൽ ഫേസ്ബുക്ക് പേജ് പ്രവർത്തിക്കുന്നു... വിദ്യാഭ്യാസ സംബന്ധമായ വാർത്തകളും, വിവരങ്ങളും  തികച്ചും ഡിജിറ്റലായി എത്രയും വേഗത്തിൽ രക്ഷകർത്താക്കൾക്കി ടയിലും പൊതുസമൂഹത്തിലും എത്തിക്കുന്നതിന് വസ്തുത പ്ലാറ്റ്ഫോമുകൾ വളരെയധികം സഹായിക്കുന്നുണ്ട്... ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകർക്കും  ഇവയുടെ ജനപ്രീതിയിൽ കാര്യമായ പങ്കാളിത്തം അവകാശപ്പെടാൻ സാധിക്കും...
          സോഷ്യൽ മീഡിയയുടെ വിവിധ മുഖങ്ങളിൽ ഞങ്ങളുടെ സ്കൂളിനും ഇടം നൽകുക വഴി പൊതു സമൂഹത്തിന്റെ ഹൃദയത്തിലേക്കാണ് ഞങ്ങളുടെ ചുവടുവയ്പ്പ്.