ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/ചിതറിത്തെറിക്കുന്ന മഴ

ചിതറി തെറിക്കുന്ന മഴ

എന്റെ വീടിന്റെ മുറ്റത്തൊരു
സുന്ദരമാം മഴ പെയ്തു
ആ മഴയത്ത് ഞാൻ മൂടിപ്പുതച്ചു കിടന്നുറങ്ങി
പിന്നെയൊന്നും ഓർത്തില്ല ഞാൻ
നന്നായി പെയ്യും മേട മഴക്കാലത്ത്
സുന്ദരിയായി മുക്കുറ്റി...
സുന്ദരിപ്പൂക്കൾ നൃത്തം വയ്ക്കും
ഈ തോരാത്ത പൊന്നിൻ മഴക്കാലത്ത്
ഓർമിച്ചീടുക നമ്മളൊക്കെ
പ്രകൃതിയുടെ വരദാനമാണിതെന്ന്
അലറി വിളിച്ചുകൊണ്ടോടിയെത്തും
തോരാത്ത പൊന്നിൻ മഴ
പൊന്നിൻ വിളകൾ നട്ടവരും
പൊന്നിൻ വിളകൾ നടുന്നവരും
സന്തോഷിച്ചു തിമിർത്തു.
ഒരുനാൾ വന്നെത്തി നാട്ടാരെ കൂട്ടരെ
പ്രകൃതിതൻ തീരാത്ത പകയുമായി
ഉഗ്രരൂപിണിയായ് വന്നൊരു പെരുമഴ
സകലതും നശിപ്പിച്ചു അവിടുന്നു പോയി
സർവ്വവും നശിപ്പിച്ച് പോയി
പ്രകൃതിയുടെ ക്ഷോഭമാണല്ലോ
ഇതിനൊക്കെ ഒരൊറ്റ കാരണം
മനുഷ്യർ തന്നെയാ മനുഷ്യർ തന്നെയാ
ഈ തോരാപെരുമഴയ്ക്ക് കാരണം
മരങ്ങൾ നശിപ്പിച്ചും വനങ്ങൾ നശിപ്പിച്ചും
എന്താ നമുക്കു പ്രയോജനം
മരങ്ങൾ നടുകയും നശിപ്പിക്കുകയും
നാം തന്നെയാണല്ലോ ചെയ്യുന്നത്
എന്തൊരു ക്രൂരതയാണിതെന്ന്
ഒരു നിമിഷം നാം ഓർത്തിടേണം
ഒരിക്കലും മറക്കില്ല ഞാൻ
ഈ തോരാത്ത പെരുമഴക്കാലത്തെ

ദേവികാ ദാസ്
6 A ജി. യു. പി. സ്കൂൾ മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത