ഓരോ പൊതു വിദ്യാലയവും കേവലമായ അറിവിന്റെ സംഭരണ വിതരണ കേന്ദ്രങ്ങളല്ല, മറിച്ച് നാടിന്റെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്ന ഊർജ്ജസ്രോതസ്സുകളാണ്. ഈ വിദ്യാലയത്തിന്റെ ചരിത്രവും നമ്മളെ ഓർമ്മപ്പെടുത്തുന്നത് അതാണ്.

കുടിപ്പള്ളിക്കൂടങ്ങളുടെ തുടർച്ചയായി 1908ലാണ് മണാശ്ശേരി ഗവ: യു.പി. സ്കൂൾ സ്ഥാപിതമായത്. കോഴിക്കോട് താലൂക്കിൽ ചാത്തമംഗലം കഴിഞ്ഞാൽ കിഴക്കൻ ഭാഗത്തുള്ള ഏക വിദ്യാലയമായിരുന്നു ഇത്. മണ്ണിലിടം ജന്മി ദാനമായി നൽകിയ 36സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന പഴയ കെട്ടിടം നിർമ്മിച്ചു. ബോയ്സ് എലിമെന്ററി സ്കൂളായി തുടങ്ങി ബോർഡ് എലിമെന്ററി സ്കൂളായും തുടർന്ന് ഗവ: എൽ.പി. സ്കൂളായും മാറി. 1962-ൽ ഗവ: യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യകാ ലത്ത് സമൂഹത്തിലെ സവർണ കുടുംബത്തിലെ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. പിന്നീടാണ് മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് പ്രവേശനം ലഭിച്ചത്. പെൺകുട്ടികൾക്ക് പ്രവേശനം സാധ്യമായത് കുറച്ച് കാലം കൂടി കഴിഞ്ഞാണ്.അമ്പതുകളുടെ അവസാനത്തോടെയാണ് പട്ടികജാതിക്കാരായ കുട്ടികൾക്ക് സാർവത്രികമായ വിദ്യാലയ പ്രവേശനം സാധ്യമായത്..


കുങ്കൻ മാസ്റ്റർ, കടത്തനാട്ട് പുറമേരിക്കാൻ കൃഷ്ണക്കുറുപ്പ്, കുണ്ടുപറമ്പിലെ കുട്ട്യാപ്പു മാസ്റ്റർ, അരീപ്പ രാവുണ്ണി നമ്പീശൻ, കിഴക്കോത്ത് നാരായണൻ നമ്പീശൻ, പാലക്കാട് സ്വദേശി കടുപ്പൊട്ടൻ മാസ്റ്റർ, കവിയാട്ട് ശങ്കരൻ നായർ, കുന്നത്ത് രാമൻ മാസ്റ്റർ, അരുമ മാസ്റ്റർ, എലത്തൂർക്കാരി സീതലക്ഷ്മി എന്നിവർ ആദ്യകാല അദ്ധ്യാപകരിലെ പ്രമുഖരാണ്. സ്കൂൾ ചരിത്രത്തിലെ രണ്ടാം പകുതി തൊട്ട് ഏറെക്കുറെ പ്രശസ്ഥമായ നിലയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണിത്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുന്നിലെത്താൻ നാട്ടുകാരെ സാധ്യരാക്കിയത് ഈ വിദ്യാലയമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം