ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/മരം മുറിക്കണ്ട
മരം മുറിക്കണ്ട
സ്കൂൾ മുറ്റത്തെ ഞാവൽമരം വെട്ടാൻ ആളുകൾ കോടാലിയുമായി നിൽക്കുകയാണ്. ഹെഡ്മാസ്റ്ററും പഞ്ചായത്ത് പ്രസിഡന്റും മറ്റു പ്രമുഖ വ്യക്തികളും അവിടെ വന്നിട്ടുണ്ട്. സ്കൂളിൽ പുതിയ ഒരു കെട്ടിടം പണിയാൻ പോവുകയാണ്.
വരൂ ഓടി വാ
അർജുൻ കൂട്ടുകാരെ വിളിച്ചു.
അവരെല്ലാവരും ഒന്നിച്ച് ഞാവൽ മരത്തിനടുത്തെത്തി. അർജുന്റെ കൈയ്യിൽ ഒരു നോട്ടുബുക്ക് ഉണ്ടായിരുന്നു.
ഈ മരത്തിൽ എത്ര കിളികളുണ്ടെന്നറിയാമോ
അവൻ എല്ലാവരോടുമായി ചോദിച്ചു.
പറഞ്ഞോളൂ. കുട്ടികളേ. നിങ്ങൾക്കെന്താ പറയാനുള്ളത്
പഞ്ചായത്ത് പ്രസിഡന്റ് അവനെ പ്രോത്സാഹിപ്പിച്ചു.
എത്ര കിളിക്കൂടുകളുണ്ടെന്നറിയാമോ
അവൻ നോട്ടുബുക്ക് തുറന്നു.
അവൻ കിളികളുടെ പേര് വായിച്ചു
കാക്ക
തത്ത
മൈന
കുയിൽ
അങ്ങിനെ മൊത്തം 36 കിളികൾ
എല്ലാവരും അത്ഭുതപ്പെട്ടു.
ദാ അക്കാണുന്നത് മരപ്പട്ടിയുടെ പൊത്താണ്. അതിൽ അമ്മയും അഛനും മക്കളുമടക്കം അഞ്ച് മരപ്പട്ടികളുണ്ട്
സലിൽ പറഞ്ഞു.
പന്ത്രണ്ട് അണ്ണാൻമാരുണ്ട്
അഞ്ച് പാമ്പുകളുണ്ട്.
തേരട്ടകളും പഴുതാരകളും പുൽച്ചാടികളും മിന്നാമിന്നികളുമെല്ലാമുണ്ട്.തൃശ്ശൂർ
അശ്വതി ബുക്ക് തുറന്ന് ഓരോന്നും വായിച്ചു.
ഉറുമ്പുകൾ എത്ര തരമുണ്ടെന്നറിയാമോ
ആമിനക്കുട്ടി മൊബൈലിൽ ഉറുമ്പുകളുടെ ഫോട്ടോകൾ കാണിച്ചു.
ഇതെന്റെ ബാപ്പാടെ മൊബൈലാണ്, അവൾ പറഞ്ഞു.
എത്ര ഇലകളുണ്ടെന്നറിയാമോ അതെല്ലാം പുറത്തു വിടുന്ന ഓക്സിജന് ഒരു ദിവസം അയ്യായിരം രൂപാ വിലയുണ്ടാവും. അപ്പോൾ ഒരു മാസം പതിനയ്യായിരം രൂപ. ഒരു കൊല്ലം .
റിയമോൾ കണക്കു നിരത്തി
എല്ലാരും അത്ഭുതത്തോടെ നിൽക്കുമ്പോൾ പിന്നിൽ നിന്ന അലീന ടീച്ചർ മുന്നോട്ടുവന്നു.
ഈ മരം ഒരു ജൈവ വൈവിധ്യ ആവാസ വ്യവസ്ഥയാണ്.
ഇതിൽ നിന്ന് കുട്ടികൾക്ക് ജീവശാസ്ത്രം പഠിക്കാം
ഊർജ്ജതന്ത്രവും രസതന്ത്രവും കണക്കും പഠിക്കാം.
ഭാഷകൾ വരെ പഠിക്കാം.
ടീച്ചർ പറഞ്ഞു നിർത്തിയപ്പോൾ ശബ്ദമെല്ലാം നിലച്ചു.
എല്ലാവരും ചിന്തകളിലായിരുന്നു.
മരം മുറിക്കണ്ട
പെട്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കെട്ടിടം പണിയാൻ നമുക്ക് വേറെ സ്ഥലം നോക്കാം
ഹുറെയ്. . . ഹുറെയ്. . . ഹോ
കുട്ടികൾ ആർപ്പുവിളിച്ചു
മരത്തിലിരുന്ന് ഒരായിരം കിളികൾ ഒപ്പം ചിലച്ചു.
|