ഉണരാം....ഉയരാം..2022

കോവിഡ് 19 സൃഷ്ടിച്ച  ഡിജിറ്റൽ  മാർജിനലൈസേഷൻ പല കുട്ടികളുടെയും അക്കാദമിക നിലവാരത്തെ സാരമായി ബാധിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഉണരാം....ഉയരാം....

അതതു ക്ലാസ്സ്‌ അധ്യാപകർക്കാണ് ഇതിന്റെ ചുമതല. വൈകിട്ട് 3 മണിമുതൽ 4 മണിവരെ ഇതു സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കുട്ടികൾ പഠന പ്രയാസം നേരിടുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കുന്നത്