ലോക അറബിഭാഷാദിനം

ഡിസംബർ 18 ലോക അറബിഭാഷ ദിനത്തോടനുബന്ധിച്ച് അറബിക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽവിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസ്സ്‌ അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ. അന്ന് രാവിലെ പ്രാർത്ഥനയും പ്രതിജ്ഞയും അറബിഭാഷയിലായിരുന്നു നടത്തിയത്.

യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമാണം, കാലിഗ്രഫി, തർജമ തുടങ്ങിയ പരിപാടികളാണ് സംഘടിപിച്ചത്. പോസ്റ്റർ നിർമാണത്തിൽ ഏഴാം ക്ലാസ്സിൽ റസീന മോൾ (7B), ആറാം ക്ലാസ്സിൽ ഫാത്തിമ ഫിദ (6B), അഞ്ചാം ക്ലാസ്സിൽ ഫഹ്മ ഷെറിൻ (5A) യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാലിഗ്രഫി മത്സരത്തിൽ ഏഴാം ക്ലാസ്സിൽ റസീന മോൾ (7B), ആറാം ക്ലാസ്സിൽ ഫാത്തിമ ഫിദ (6B), അഞ്ചാം ക്ലാസ്സിൽ ഫാത്തിമ സൻഹ (5A)യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. തർജമ മത്സരത്തിൽ ഏഴാം ക്ലാസ്സിൽ നിദ ഫാത്തിമ (7B),ആറാം ക്ലാസ്സിൽ ഹഫ കെ. (6B),അഞ്ചാം ക്ലാസ്സിൽ ഫാത്തിമ സന (5B) യും ഒന്നാം സ്ഥാനം നേടിയെടുത്തു.

എൽ.പി. വിഭാഗം വിദ്യാർത്ഥികൾക്കായി പദനിർമാണം, വായന, കയ്യെഴുത്ത് തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. 1,2 ക്ലാസ്സിലെ കുട്ടികൾക്ക് പദനിർമാണം മത്സരം നടത്തിയപ്പോൾ ഒന്നാം ക്ലാസ്സിൽ ഫാത്തിമ ഹുദ (1B),രണ്ടാം ക്ലാസ്സിൽ ഹാഷിം ഷാൻ (2A) യും ഒന്നാം സ്ഥാനത്തിന് അർഹരായി. 3,4 ക്ലാസുകൾക്ക് വായന, കയ്യെഴുത്ത് മത്സരം നടത്തിയപ്പോൾ വായന മത്സരത്തിൽ മൂന്നാം ക്ലാസ്സിൽ നിന്നും ഫാത്തിമ ഫൈഹ(3A) യും നാലാം ക്ലാസ്സിൽ നിന്നും ഹിസാന (4A) യും ഒന്നാം സ്ഥാനം നേടി. കയ്യെഴുത്ത് മത്സരത്തിൽ മൂന്നാം ക്ലാസ്സിൽ ഫാത്തിമ സമീഹ (3A), നാലാം ക്ലാസ്സിൽ ബനാൻ (4B) ഒന്നാം സ്ഥാനം നേടി. ഇതിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ, കാലിഗ്രഫി പ്രദർശനവും നടത്തി.