സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു പി സ്കൂൾ ചോക്കാട് .

മദിരാശി സർക്കാരിന്റെ അധീനതയിലായിരുന്ന മലബാർ മേഖലയിലെ ചോക്കാട് പ്രദേശത്തെ പ്രഥമപ്രാഥമികവിദ്യാലയമായ ചോക്കാട് ഗവ: മാപ്പിള യു. പി. സ്കൂൾ നാടിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിൽ അനല്പമായ പങ്കുവഹിച്ചുകൊ ണ്ടിരിക്കുന്ന സ്ഥാപനമാണ്. 1937-ൽ ചോക്കാട് മില്ലുംപടിയിലെ പഴയ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും സൗകര്യക്കുറവും നിയമപര മായ തടസ്സങ്ങളും കാരണം സ്വന്തമായി സ്ഥലസൗകര്യങ്ങൾ കണ്ടെത്തേണ്ടി വരി കയും ചെയ്തു. പ്രദേശത്തെ പൗരപ്രമുഖനായ ദേശമംഗലം വാസുദൻ നമ്പൂതി രിപ്പാടിന്റെ വിശാലമനസ്കത ഇത്തരുണത്തിൽ സ്മരണീയമാണ്. 1954-55 കാലയ ളവിൽ സ്വന്തം സ്ഥലം സ്കൂൾ ആവശ്യത്തിനായി മലബാർ ഡിസ്ട്രിക്ട് ബൗർഡിന് കൈമാറിയ അദ്ദേഹം വിദ്യാലയം സർക്കാർ ഏറ്റെടുക്കുന്നതുവരെ തന്റെ സ്വകാര്യ കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങ ളൊരുക്കികൊടുക്കുകയും ചെയ്തു. 1956-57 കാലയളവിൽ കേരളസർക്കാർ സ്കൂൾ ഏറ്റെടുക്കുകയും തുടർന്ന് സർക്കാർ സഹായത്തോടെ കെട്ടിട നിർമ്മാണ ങ്ങൾ തുടങ്ങുകയും ചെയ്തു.

1969-ൽ സർക്കാർ നിർമ്മിച്ചു നൽകിയ 5 മുറികളുള്ള കെട്ടിടം, 1972-ൽ നിർമിച്ച് 4 ക്ലാസ് മുറികളുള്ള കെട്ടിടം, 1997-ൽ DPEP പ്രകാരം നിർമിച്ച 2 ക്ലാസ് മുറികളുള്ള കെട്ടിടം, ഒരു ഹാൾ, 2006-ൽ SSA നിർമിച്ച് 2 ക്ലാസ് മുറികളുള്ള കെട്ടി ടം, 2013-ൽ 55A യും ചോക്കാട് പഞ്ചായത്തും സംയുക്തമായി നിർമിച്ച 2 മുറിക ളുള്ള ലൈബ്രറി കെട്ടിടം തുടങ്ങിയവയാണ് വിദ്യാലയത്തിന്റെ നിലവിലുള്ള അടി സ്ഥാന സൗകര്യങ്ങൾ.

2017 - 18 അധ്യയന വർഷത്തിൽ 562 വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠി ച്ചുകൊണ്ടിരിക്കുന്നു. 25 അധ്യാപക-അനധ്യാപക ജീവനക്കാർ സേവനം ചെയ്യു ന്നു. 2006 ൽ ആരംഭിച്ച പ്രൈമറി വിഭാഗം 2013 മുതൽ സർക്കാർ അംഗീകാര ത്തോടെ പ്രവർത്തനം തുടരുന്നു. പരിമിതികളുടെ നടുവിലും പോയ വർഷ ങ്ങളിൽ ഉപജില്ലയിൽ പാഠ്യ-പാഠ്യാനുബന്ധ രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നമ്മുടെ വിദ്യാലയം. പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടുകൊണ്ടിരി ക്കുന്ന ഇക്കാലത്ത് ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളും IT ആധുനിക സൗകര്യ ങ്ങളുടെ കുറവും ശാരീരിക-മാനസികാരോഗ്യത്തിനുതകുന്ന മൈതാനത്തിന്റെയും ഉദ്യാനത്തിന്റെയും അഭാവവും വലിയൊരു കുതിച്ചുചാട്ടം സ്വപ്നം കാണുന്ന വിദ്യാലയാധികൃതർക്കു മുന്നിലെ തടസ്സങ്ങളാണ്. മലയോര മേഖലയായചോക്കാട് പ്രദേശത്തെ ന്യൂനപക്ഷങ്ങളും, ആദിവാസികളും കുടിയേറ്റക്കാരും ഉൾപ്പെടെയുള്ള പിന്നോക്കവിഭാഗങ്ങളുടെ വിജ്ഞാനതൃഷ്ണക്ക് അടിത്തറയിടുന്ന ഈ സ്ഥാപനത്തിന്റെ ഉപരിസൂചിതപരാധീനതകൾ പരിഹരിക്കുന്നതിനുള്ള പ്രാരംഭനടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി വിശദ മായ രൂപരേഖ തയ്യാറാക്കുകയും 21 ക്ലാസ് മുറികളുൾക്കൊള്ളുന്ന മൂന്നുനിലകെട്ടിടം വിഭാവനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക സ്രോതസ്സുകൾ കണ്ട ത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടർന്നുവരുന്നു. ലക്ഷ്യപൂർത്തീകരണ ത്തിന് അലുംനി അസോസിയേഷന്റെ ഭാഗത്തുനിന്നുള്ള പിന്തുണ പ്രശംസനീയമാ അഭ്യുദയകാംക്ഷികളായ മുഴുവൻ ചോക്കാട് നിവാസികളുടെയും നിസ്സീമമായ സഹായസഹകരണങ്ങൾ നാടിന്റെ വീടായ ഈ വിദ്യാലയത്തിന് നൽകണ മെന്ന് അഭ്യർത്ഥിക്കുന്നു.