ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഔഷധച്ചെടികൾ ഉദ്യാനത്തിൽ നട്ടു.

സയൻസ് ക്ലബ് ഉദ്‌ഘാടനം.(13-06-2023)

ജി യു പി എസ് ക്ലാരിയുടെ 2023-24 വർഷത്തെ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം ജി വി എച്ച് എസ് എസ് കൽപകഞ്ചേരി സ്കൂളിലെ ശാസ്ത്ര അധ്യാപകൻ ശ്രീ അബ്ദുന്നസീർ എ നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക നിരീക്ഷണ പാഠവം മെച്ചപ്പെടുത്തുക പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക മികച്ച ആരോഗ്യ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ഈ ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യത്തിൽ ചിലതാണ്.

ലോക സമുദ്ര ദിനം

ജൂൺ 8 ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് ജി യു പി എസ് ക്ലാരിയിൽ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സീ ഫുഡ് ഫെസ്റ്റ് നടത്തി. വ്യത്യസ്തമാർന്ന വിവിധയിനം ഭക്ഷ്യ വസ്തുക്കൾ സ്കൂളിൽ ഒരുക്കിയ സ്റ്റാളുകളിൽ പ്രദർശിപ്പിച്ചു. പ്രധാനാധ്യാപകൻ ഉദ്ഘാടനം ചെയ്തു.

ചാന്ദ്ര ദിനം (21-07-2023)

യു പി വിഭാഗം കുട്ടികൾക്കായി എന്റെ അമ്പിളി അമ്മാവൻ പതിപ്പ് തയ്യാറാക്കി. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയതിന്റെ സ്മരണ പുതുക്കി ഏഴാം ക്ലാസിലെ വിനയ് മനോജ് നീൽ ആംസ്‌ട്രോങ്ങിന്റെ വേഷസാദൃശ്യത്തിൽ കുട്ടികളോട് സംവദിച്ചു.

ഹിരോഷിമ ദിനം (06-08-2023)

സ്കൂൾ അസംബ്ലിയിൽ അമേഘ യുദ്ധ വിരുദ്ധ സന്ദേശം വായിച്ചു.

കർഷക ദിനം - ചിങ്ങം 1- (17-08-2023)

നമ്മുടെ രാജ്യത്തിൻറെ സമഗ്രവളർച്ചയിൽ ഏറെ പ്രധാനപ്പെട്ടതാണ് കാർഷിക മേഖല. ഇന്നത്തെ കുട്ടികൾ കൃഷിയുടെ പ്രാധാന്യം മനസിലാക്കുക, കർഷകരുടെ മഹത്വം തിരിച്ചറിയുക എന്ന ഉദ്ദേശത്തോടു കൂടി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകയെ ആദരിക്കൽ ചടങ്ങു ജി യു പി എസ ക്ലാരിയിൽ നടത്തി. സ്കൂളിലെ ജീവനക്കാരിയും കർഷകയുമായ  ശ്രീമതി പുഷ്പയെ ആണ് ആദരിച്ചത്. ഹെഡ്മാസ്റ്റർ അബ്ദുസലാം സർ ചടങ്ങു ഉദ്‌ഘാടനം ചെയ്തു. ശ്രീമതി പുഷ്പ കുട്ടികളുമായി കൃഷി അറിവുകൾ പങ്കുവെച്ചു.

PRAGYAN 2K23(സ്കൂൾ തല ശാസ്ത്ര മേള )

ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, പ്രവൃത്തി പരിചയം, ഐ ടി എന്നിവയിൽ കുട്ടികളുടെ കഴിവുകളുടെ മത്സരം സ്കൂളിൽ മികവാർന്ന രീതിയിൽ തന്നെ നടന്നു. മത്സരങ്ങൾക്ക് ശേഷം എല്ലാ കുട്ടികൾക്കും പ്രദര്ശനം കാണാൻ അവസരം നൽകുകയും ചെയ്തു.

ഉപജില്ലാ ശാസ്ത്രമേള (25,26,27-10-2023)

ഉപജില്ലാ ശാസ്ത്രമേളയിൽ ജി യു പി എസ് ക്ലാരി എൽ പി , യു പി തലത്തിൽ ഓവറോൾ ചാമ്പ്യാൻഷിപ് നേടി

മറ്റ് നേട്ടങ്ങൾ

  • ഐ ടി മേളയിൽ ഓവറോൾ
  • സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ പി , യു പി തലത്തിൽ ഓവറോൾ
  • എൽ പി ഗണിത ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം
  • മികച്ച സ്റ്റാൾ