ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/പൊരുതാം ഒറ്റക്കെട്ടായി

പൊരുതാം ഒറ്റക്കെട്ടായി

എവിടെയും ശബ്ദമില്ല. എല്ലാം നിശബ്ദം. വണ്ടികളുടെ തിരക്കില്ല. അന്തരീക്ഷം മലിനമല്ല. ആകെയുള്ളത് പക്ഷികളുടെ കലപിലയും പൊലീസുകാരും പിന്നെ ഡ്രോണുകളും. നാടിനു ഇതെന്തു പറ്റീ? ജനനിബിഡമായ കടകൾ, ഇപ്പോൾ ആവശ്യത്തിനു മാത്രം തുറക്കുന്നു. അതേ, ലോകം ഇപ്പോൾ വലിയ മഹാമാരിയെ നേരിടുന്ന തിരക്കിലാണ്. കൊറോണ എന്ന ഈ കുഞ്ഞു വൈറസ് ഇതുവരെ കൊന്നത് പതിനായിരക്കണക്കിന് ആളുകളെ. ഇതിനെ തടുക്കാനായി ജനങ്ങൾ എല്ലാവരും തങ്ങളുടെ വീടുകളിൽ ജാഗ്രതയോടെ കഴിയുന്നു. വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പ്രതിരോധം ആണ്‌ ചികിത്സയ്ക്കാൾ നല്ലത്. ജനങ്ങൾ കൂട്ടംകൂടി നിൽക്കുമ്പോൾ രോഗ സാധ്യത കൂടുതലാണ്. ഇതിനാണ് നമ്മുടെ സർക്കാർ വീട്ടിൽ ഇരിക്കാൻ പറഞ്ഞിരിക്കുന്നത്. രണ്ടു പ്രാവിശ്യം പ്രളയം വന്നിട്ട് അതിനെ അതിജീവിച്ചവരാണ് മലയാളികൾ. ഈ മഹാമാരിയെ തടുക്കാൻ ലോകം ഒറ്റക്കെട്ടായി പോരുകയാണ്. സാമൂഹ്യ അകലവും വ്യക്തി ശുചിത്വവും ആണ് രോഗ പ്രതിരോധത്തിന് ചെയ്യാവുന്നത്. ജനങ്ങൾ അവരവരുടെ വീടുകളിൽ കഴിയുന്നത് വഴി രോഗ സാധ്യത കുറയ്ക്കാൻ കഴിയും. ആരോഗ്യത്തിനും ഇതിൽ വലിയ പങ്കുണ്ട്. രോഗത്തെ തടുക്കാൻ ശാരീരിക പ്രതിരോധശേഷി വേണം. ഈ വൈറസ് മനുഷ്യ നിർമ്മിതമോ പ്രകൃതിതിത്തമോ എന്ന് സംശയം ഉണ്ടെങ്കിലും ഈ ലോക്ക് ഡൗൺ കാരണം അന്തരീക്ഷവും പരിസരവും മലിനമായിട്ടില്ല എന്നു സാരം. ആരോഗ്യ വകുപ്പും പോലീസുകാരും ഇതിനായി ഏറെ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വ്യക്തി ശുചിത്വം പാലിക്കുക. സാമൂഹ്യ അകലം പാലിക്കുക.


നമ്മൾ അതിജീവിക്കും. break the chain.


ദിയ മുനീർ.എം.പി
7 D ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം