ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കരുതലോടെ മുന്നോട്ട്

കരുതലോടെ മുന്നോട്ട്

2018 മെയ് മാസത്തിലെ ഒരൊഴിവു ദിനം അന്ന് TV യിലൂടെ എൻ്റെ സ്വദേശമായ പേരാമ്പ്രയിലെ വിജനമായ റോഡുകളും കടകളും കാണുമ്പോൾ നിപ എന്ന മഹാമാരിയുടെ ഭീതിയിലായിരുന്നു. പക്ഷെ അന്ന് അതിശയകരമായ വിധത്തിൽ കേരളം ഒകെട്ടായി ആ മഹാരോഗത്തെ പിടിച്ചുകെട്ടി . വീണ്ടും 2019 ൽ ഒരിക്കൽ കൂടി നിപ കേരളത്തിൽ വന്നെങ്കിലും അതിനെയും നമ്മൾ തോൽപിച്ചു .

പിന്നീട് 2019 ഡിസംബറിൽ പത്രത്താളിലൂടെ ചൈനയിലെ വുഹാൻ സിറ്റിയിൽ കൊറോണ എന്ന പ്രത്യേക രോഗം പൊട്ടിപ്പുറപ്പെട്ടതായും പടർന്നതായും വായിച്ചു. അന്ന് നമ്മുടെ കൊച്ചു കേരളത്തിൽ നമ്മൾ സാധാരണ ജീവിതം നയിക്കുകയായിരുന്നു. ഏതെങ്കിലും തരത്തിലിത് നമ്മെ ബാധിക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. രോഗബാധിതർക്ക് ചൈന സമ്പർക്കവിലക്കേർപ്പെടുത്തിയതായി പത്രവാർത്ത കണ്ടിരുന്നു. എന്നാൽ നമ്മളെ അമ്പരപ്പിച്ച് കൊണ്ട് 2020 ജനുവരി 30ന് കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ഒരു വിദ്യാർത്ഥിക്ക് കൊറോണ രോഗം ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു . നമ്മൾ ജാഗ്രതയിലായി. അതിനിടെ ലോകാ രോഗ്യ സംഘടന ഈ കുഞ്ഞൻ എന്നാൽ മാരകമായ വൈറസിന് കോവിഡ്-19എന്ന് പേരിട്ടു. മരുന്ന് കണ്ടുപിടിക്കപ്പെടാത്ത ഒരു ഭീകരൻ ! എന്നും വൈദ്യശാസ്ത്ര ലോകത്തിന് തലവേദന ഉണ്ടാക്കിപ്പോന്ന വൈറസുകളിലെ പുതിയ താരം "covid-19" ഇത് ഒരു RNA വൈറസാണ്. പിന്നീട് ഉണ്ടാതെല്ലാം പെട്ടെന്നായിരുന്നു. പല പല രാജ്യങ്ങളിലേക്ക് ഈ വൈറസ് ചേക്കേറി, പടർന്ന് പിടിച്ചു. ഇങ്ങ് കേരളത്തിൽ ഞാനുൾപ്പെടെയുള്ളവരുടെ ക്ലാസുകൾ മാർച്ച് 10ന് പെട്ടെന്ന് തീർന്നു.സ്കൂളുകൾ അടച്ചു സങ്കടത്തോടെ ആണെങ്കിലും ഞങ്ങൾ വീടുകളിലിരുന്നു. പത്രങ്ങളിൽ വാർത്തകൾ കാണുമ്പോൾ പേടി തോന്നി. പരീക്ഷകൾ മാറ്റി വെച്ചു lock down എന്ന വാക്ക് സുപരിചിതമാക്കി കൊണ്ട് അടച്ചിടൽ ആരംഭിച്ചു .പക്ഷെ ഇതു മാത്രമാണ് വഴിയുള്ളൂവെന്ന് നമ്മൾ മനസിലാക്കി.

ശുചിത്വത്തിൻ്റെ പ്രാധാന്യം സമ്പർക്കത്തിലൂടെ പകരാതിരിക്കാനായി അകലം പാലിക്കാനും, മാസ്ക് ഉപയോഗിക്കാനും കൈകഴുകാനും ശീലിച്ചു . ഹാൻഡ് വാഷ് സാനിറ്റൈസർ എന്നിവ നമുക്ക് നൽകുന്ന സുരക്ഷ നമ്മൾ തിരിച്ചറിഞ്ഞു . ഇപ്പോഴിതാ പൊതുസ്ഥലങ്ങളിൽ തുപ്പരുതെന്ന പ്രധാന ശുചിത്വനിയമവും വന്നു ഇതു തന്നെയാണ് വേണ്ടത് കോവിഡിനെ തുരത്താൻ. ശുചീകരണ ജോലിക്കാർ, പോലീസ്, ആരോഗ്യ വകുപ്പിലെ ജീവനക്കാരെന്നിവർ ക്ഷമയോടെ ജാഗ്രതയോടെ നമ്മളെ സംരക്ഷിക്കുന്നു. എന്നെപ്പോലുള്ള അനേകം കുട്ടികളുടെ അച്ഛനമ്മമാരാണിവർ .ഇവരെ അഭിനന്ദിച്ചാൽ മതിയാവില്ല ശമ്പളം കൊടുത്തും കുടുക്ക പൊട്ടിച്ചു കൊടുത്തും, ആടിനെ വിറ്റ പൈസ കൊടുത്തും 'അണ്ണാരക്കണ്ണ'ന്മാർ ആകുന്നു നമ്മൾ കേന്ദ്ര കേരള ഗവൺമെൻ്റുകൾ നമ്മളെ കരുതലോടെ കാക്കുന്നു. ഈ ലോകം നമ്മുടേതു മാത്രമല്ലെന്ന് നമ്മൾ തിരിച്ചറിയുകയാണ് പ്രകൃതി മലിനീകരണം കുറഞ്ഞു പക്ഷികളും മൃഗങ്ങളും യഥേഷ്ടം പ്രകൃതിയിൽ വിഹരിക്കുന്ന കാഴ്ച്ചകൾ വീടിൻ്റെ സുരക്ഷിതത്വവും കുടുംബത്തോടൊത്തുള്ള സന്തോഷവും, നാടൻ ഭക്ഷണത്തിൻ്റെ സ്വാദും പ്രത്യേകിച്ച് ചക്ക. മനസിലാക്കിയതും ഒരു വശം മാത്രം കൃഷിയുടെ പ്രാധാന്യം അനുഭവത്തിലൂടെ അറിഞ്ഞു. ഒതുങ്ങി ഇരിക്കുകയാണെങ്കിലും നമ്മൾ ഒറ്റ മനസോടെ കൂട്ടായി ഈ മഹാമാരിയെ തുരുത്തുകയാണ് ആഘോഷമില്ലെങ്കിലും ഉത്സവങ്ങളില്ലെങ്കിലും നമ്മൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് ഈ രോഗത്തെ. വുഹാൻ സിറ്റി സാധാരണ നിലയിലായെന്ന വാർത്ത വായിച്ചു.കേരളവും ഇന്ത്യയും തരണം ചെയ്തു കൊണ്ടിരിക്കുകയാണെന്ന സൂചനകൾ ഇന്നുണ്ട് ഈ പ്രതിരോധത്തിൽ വിള്ളലുണ്ടാക്കാതെ കരുതലോടെ നമുക്ക് ഈ നാളുകളെ അതിജീവിക്കണം നമ്മളും പോരാളികളാണത്രെ. അതിനാൽ ഓരോ ചുവടും കരുതി മുന്നോട്ട് വക്കുക.

ലോകം പഴയസ്ഥിതിയിലേക്ക് മടങ്ങി വരട്ടെ എന്ന പ്രാർത്ഥനയുമായി...

അദ്വൈത് മോഹൻ.
7 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം