സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയ ചരിത്രം

1954-55 കാലഘട്ടത്തിൽ  കുറുമ്പലങ്ങോട് പ്രദേശവാസികൾക്ക് ,തങ്ങളുടെ പ്രദേശത്ത് ഒരു സ്കൂൾ തുടങ്ങണം എന്ന ആശയം ഉയർന്നു വന്നു.അതിനുവേണ്ടി കുറ്റിക്കാട്ടിൽ വേലായുധൻനായർ , മഞ്ചേരി തൊടിക  ചിന്നൻ നായർ എന്നിവർ സ്കൂൾ തുടങ്ങുന്നതിനുള്ള പ്രവർത്തനവുമായി മുന്നോട്ടു പോയി.പാലക്കയിൽ വേലായുധൻ ,മോദി തോരക്കാട്ടിൽ,വീരാൻകുട്ടി വടക്കേതിൽ കോപ്ലേൻ കുടുംബം തുടങ്ങിയവരുമായി ചർച്ച ചെയ്ത് എടുത്ത തീരുമാനത്തിന്റെ ഫലമായി മലബാർ ഡിസ്ട്രിക് ബോർഡിന് വിദ്യാലയം ആരംഭിക്കുന്നതിനുള്ള അപേക്ഷ നൽകി.

ഇതിന്റെ ഫലമായി മലബാർ ഡിസ്ട്രിക്ട് ബോർഡിൽ നിന്നും സ്കൂൾ അനുവദിച്ചു കൊണ്ടുള്ള ഒരു അറിയിപ്പ് ലഭിച്ചു.അക്കാലത്ത് വിദ്യാഭ്യാസമുള്ള ആളുകൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിൽ എഴുതിയ അറിയിപ്പ് വായിച്ചു മനസ്സിലാക്കാൻ അന്ന് ഈ പ്രദേശത്ത് ആരും തന്നെ ഇല്ലായിരുന്നു. പിന്നീട് വേലായുധൻ  നായരുടെ മകനും നിലമ്പൂർ മാനവേദൻ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയുമായ വാസുദേവൻ നായരാണ് ഈ ഉത്തരവ് വായിക്കുകയും കുറുമ്പലങ്ങോട് പ്രദേശത്ത് ഒരു ഏകാദ്ധ്യാപക വിദ്യാലയം തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചതായി അറിയിക്കുകയും ചെയ്‍തത്.

        കാവും പാടം എൽ പി സ്കൂൾ ആയിട്ടാണ് കൂരിയാട്കുന്ന് മദ്രസയിൽ അന്നത്തെ ഏകാധ്യാപക സ്കൂൾ തുടങ്ങിയത്.അവിടെ രാവിലെ ആറുമണി മുതൽ മദ്രസ പഠനവും  10 മണി മുതൽ സ്കൂൾ പഠനവും നടന്നു. ശ്രീമതി  കുഞ്ഞന്നം ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ് .സ്കൂളിന് സ്ഥിരമായ ഒരു കെട്ടിടം അക്കാലത്ത് ഉണ്ടായിരുന്നില്ല. അതിനാൽ അന്നത്തെ ജന്മിയായ സുബ്രഹ്മണ്യ അയ്യർ എന്ന പട്ടരുടെ അടുത്ത് സ്കൂളിന് ഒരു സ്ഥിരമായ കെട്ടിടം വേണമെന്ന ആവശ്യവുമായി വേലായുധൻനായരും സ്കൂളിന് വേണ്ടി പ്രവർത്തിച്ച മറ്റ് അംഗങ്ങളും തങ്ങളുടെ ആവശ്യം അറിയിച്ചു.എന്നാൽ അദ്ദേഹം അവരുടെ ഈ ആവശ്യം അംഗീകരിച്ചില്ല.തദവസരത്തിൽ ശ്രീ മാഞ്ചേരിക തൊടിക ചിന്നംനായർ തന്റെ കൈവശമുള്ള പാട്ട ശീട്ടുള്ള ഒരു ഏക്കർ ഭൂമി സ്കൂളിന് ദാനമായി നൽകി.

                ഇപ്പോൾ കഞ്ഞിപ്പുര നിൽക്കുന്നിടത്ത് നാല് മുറികളുള്ള  വൈക്കോൽ മേഞ്ഞ ഒരു ഷെഡ്ഡിലാണ് ആദ്യമായി സ്കൂൾ പ്രവർത്തിച്ചത്.കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ ചിന്നൻ നായരുടെ വീടിനോടു ചേർന്നുള്ള ഷെഡിലും സ്കൂൾ പ്രവർത്തനം തുടർന്നു.കുട്ടികളുടെ എണ്ണം അനസ്യുതം വർദ്ധിച്ചതിനാൽ ഇപ്പോഴത്തെ സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് നിർമ്മിച്ച ഷെഡിലും സ്കൂൾ പ്രവർത്തനം തുടർന്നു.

.1972-ൽ പൊതുമരാമത്ത് വകുുപ്പ് 5 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു നൽകി. ഈ പ്രദേശത്തേക്കുുള്ള കുുടിയേറ്റത്തിന്റെ തോത് ഉയരുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തപ്പോൾ നാട്ടുകാർ ഒരേക്കർ സ്ഥലം വിലകൊടുത്തു വാങ്ങുകയും മൂന്നുമുറികളുള്ള ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. തുടർന്ന് ഈ സ്കൂൾ 1974-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. രണ്ട്ഏക്കർ സ്ഥലം ഉണ്ടായിട്ടും കെട്ടിടങ്ങളുടെ അപര്യാപ്തത മൂലം 1998 വരെ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ച ഈ വിദ്യാലയത്തിന് മൂന്ന് നാല് മുറികളുള്ള രണ്ട് കെട്ടിടങ്ങൾ കൂടി ലഭിച്ചതോടെ ഷിഫ്‍റ്റ് സമ്പ്രദായത്തിന് വിരാമം കുറിച്ചു.

      2006 പി ടി എ യുടെ  നേതൃത്വത്തിൽ ഒരു മുറിയുള്ള കെട്ടിടം പൂർത്തിയാക്കി.2011 -12 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനു  തുടക്കം കുറിച്ചു.അതിനുശേഷം 2014 -15 എംഎൽഎ ഫണ്ടിൽ നിന്നും മറ്റൊരു കെട്ടിടവും ലഭിച്ചു.2019 കാലഘട്ടത്തിൽ കിഫ്ബി ഫണ്ടിൽനിന്നും 6 മുറികളുള്ള ഒരു കെട്ടിടത്തിന് അനുമതി ലഭിച്ചു.2021 നവംബർ മാസത്തിൽ ഈ കെട്ടിടത്തിന് തറക്കല്ലിട്ടു.ഈ കെട്ടിടത്തിന്റെ പണി2023 സെപ്റ്റംബർ മാസത്തിൽ പൂർത്തീകരിക്കപ്പെട്ട‍ു.

             *മികവുറ്റ വിദ്യാർത്ഥികളെ വാർത്തെടുത്തു കൊണ്ട് കുറുമ്പലങ്ങോട് ഗവൺമെൻറ് യുപിസ്കൂൾ ഇന്നും ജൈത്രയാത്ര തുടരുന്നു.*എസ് എസ് കെ അന‍ുവദിച്ച രണ്ട് ക്ലാസ്സ് മ‍ുറികള‍ുടെ കെട്ടിട നിർമ്മാണം പ‍ുരോഗമി ച്ച‍ു കൊണ്ടിരിക്ക‍ുന്ന‍ു.ഇപ്പോൾ ഇവിടെ 26 അധ്യാപകര‍ും 846 ക‍ുട്ടികള‍ുമാണ‍ുള്ളത്.