2022-23 വരെ2023-242024-25


കുട്ടികളിൽ ഗണിതത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കാനും കൂടുതൽ പാഠ്യേതര ഗണിത പ്രവർത്തനങ്ങൾ ചെയ്യാനുമുള്ള ഉദ്ദേശത്തോടെ ഗണിത ക്ലബ്ബ് രൂപീകരിച്ചു.എല്ലാം ക്ലാസ്സുകളിൽ നിന്നും താല്പര്യമുള്ള കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളായി. ഗണിതാധ്യാപകർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .ഓൺലൈൻ പഠനകാലത്ത് ക്ലബ്ബ് പ്രവർത്തനങ്ങളും ഓൺലൈനായി നൽകി .ഗണിത ചോദ്യങ്ങൾ ,ഗണിത  പസിലുകൾ തുടങ്ങിയവ ഓരോ ദിവസങ്ങളിലായി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു. കുട്ടികൾ ഉത്തരം എഴുതി അയക്കുന്നു .ഈ രീതിയിലാണ് പ്രവർത്തനങ്ങൾചെയ്തത്. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകുന്നു .പ്രധാന ഗണിത ദിനങ്ങൾ ആചരിച്ചു .ഗണിത പാറ്റേൺ , പോസ്റ്റർ , പതിപ്പ് നിർമ്മാണം തുടങ്ങിയവയെല്ലാം സംഘടിപ്പിക്കാറുണ്ട്. കുട്ടികളിൽ ഗണിതത്തിലുള്ള താല്പര്യം വർദ്ധിപ്പിക്കാനും വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും കുട്ടികൾക്ക് അവസരം കിട്ടുന്നു.