ഓടക്കയം

മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ലോക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് ഓടക്കയം.നാലു വശംങ്ങളും മലകളാലും,കാട്ടുചോലകളാലും ചുറ്റപ്പെട്ട പ്രക‍ൃതി രമണീയമായ മലയോര ഗ്രാമം.

ഭൂമിശാസ്ത്രം

ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്ന് വടക്കോട്ട് 28 കിലോമീറ്റർ അകലയായും, അരീക്കോട് നിന്ന് 8 കിലോമീറ്റർ അകലയായുമാണ് ഓടക്കയം സ്ഥിതിചെയ്യുന്നത്.

സാമൂഹിക സവിശേഷത

ഗ്രാമവാസികൾ ഗോത്രസമുദായത്തിൽപ്പെട്ട മുതുവാൻ വിഭാഗക്കാരും കുടിയേറ്റ കർഷകരുമാണ്.ക‍ൃഷിയെ ആശ്രയിച്ചും കന്നുകാലി പരിപാലനലുമാണ് ഇവിടുത്തെ പ്രധാന ഉപജീവനമാർഗം.

പൊതുസ്ഥാപനങ്ങൾ

  • ജി.യു.പി.എസ്.ഓടക്കയം
 
GUPS ODAKKAYAM
  • പൊതുആരോഗ്യപരിപാലന കേന്ദ്രം

വിദ്യാ‍ർത്ഥികൾ

ഇന്ന് സ്കൂളിൽ പഠിക്കുന്നതിൽ മുഴുവൻ കുട്ടികളും ഈ ഗോത്രവ‍ർഗത്തിൽ ഉൾപ്പെടുന്നവരാണ്.ഗോത്രവിഭാഗക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം.

ആചാരങ്ങൾ-അനുഷ്ഠാനങ്ങൾ

മറ്റു സമുദായക്കാരിൽനിന്നും തികച്ചും വ്യത്യസ്തമാണ് ഇവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും.വർഷത്തിലൊരിക്കൽ രാത്രി എല്ലാ ഊരിൽ നിന്നുളളവരും ഒരുമിച്ചുകൂടി സർവാണി സദ്യ നടത്തുന്നു.ഗോത്രകുലദൈവമായ വനദേവതയുടെ പ്രീതിക്കും കാർഷികവിളവിനും നാടിന്റെ നൻമയ്ക്കും വേണ്ടിയാണ് ഇത് നടത്തുന്നത്.അവർ തനതായ ഗോത്രഭാഷയിലൂടെ "ഒന്നിതോകേക്കണോ നൊച്ചോമാറേ "എന്നുതുടങ്ങുന്ന ഗാനത്തോടെ ആടിയും പാടിയും ചുവടുകൾ വയ്ക്കുന്നു.

ചിത്രശാല

 
2018ലെ വെള്ളപ്പൊക്ക സ്മാരക പ്രതിമ‍‍‍
 
ജൈവവൈവിധ്യ വിജ്ഞാനവിനിമയ കേന്ദ്രം‍‍
 
മൾട്ടിമീഡിയ തീയേറ്റർ‍
 
ശലഭോദ്യാനം