2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജിയുപിഎസ് ആയമ്പാറയിൽ സമുചിതമായി ആഘോഷിച്ചു.രണ്ടാം വാർഡ് മെമ്പർ ശ്രീ ഗംഗാധരൻ കാപ്യവീടിൻ്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടു കൂടിയ കലവറ നിറക്കലോടെ  പരിപാടി ആരംഭിച്ചു.

പ്രവേശനോത്സവം 2026-2027

വർണ്ണാഭമായ പൂക്കളും മധുരവും നൽകിക്കൊണ്ട് കുരുന്നുകളെ സ്കൂളിലേക്ക്  വരവേറ്റു. എച്ച് എം ഇൻ ചാർജ് ശ്രീമതി പുഷ്പ കെ എൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട്  ശ്രീ മോഹനൻ കുണ്ടൂർ അധ്യക്ഷത വഹിച്ചു.രണ്ടാം വാർഡ് മെമ്പർ ശ്രീ ഗംഗാധരൻ കാപ്യവീട് ഉദ്ഘാടനവും മൂന്നാം വാർഡ് മെമ്പർ ശ്രീമതി കാർത്യായനി കൃഷ്ണൻ സി എം കിഡ്സ് സ്കോളർഷിപ്പ് വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി. സൗഹൃദ വേദി പെരിയ യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാഗ്, കുട,സ്കൂൾ പിടിഎ യുടെ നേതൃത്വത്തിലുള്ള പഠനോപകരണ വിതരണവും വേദിയിൽ നടന്നു.സൗഹൃദ വേദി പെരിയ യു. എ ഇ കമ്മിറ്റി പ്രതിനിധികളായ ശ്രീ അനിൽ ആയങ്കടവ്, ശ്രീ പ്രമോദ് പെരിയ , ശ്രീ മണികണ്ഠൻ പെരിയ ,മുൻ എച്ച് എം ശ്രീ പ്രഭാകരൻ ടി,എം പി ടി എ പ്രസിഡൻറ് ശ്രീമതി രമ്യാ രതീഷ്,എസ് എം സി ചെയർമാൻ ശ്രീ വിനോദ് കാനത്തിങ്കൽ ,വികസന സമിതി ചെയർമാൻ ശ്രീ മധു കെ,ക്ലബ്ബ് പ്രതിനിധികൾ  തുടങ്ങിയവർ  ആശംസ അർപ്പിച്ച് സംസാരിച്ച ചടങ്ങിൽ  എസ് ആർ ജി കൺവീനർ ശ്രീമതി സജിന കെ നന്ദി പ്രകാശിപ്പിച്ചു.