ഈ ഡിജിറ്റൽ യുഗത്തിൽ വിവര സാങ്കേതിക വിദ്യയിൽ കുട്ടികൾ പ്രാവിണ്യം നേടുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഐ.ടി ക്ലബ്ബ് വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നത് . മലയാളം ടൈപ്പിങ്, ഇംഗ്ലീഷ് ടൈപ്പിങ്, പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ, ഡിജിറ്റൽ പെയിന്റിങ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. ദിനാചരണങ്ങളോടും മേളകളോടും അനുബന്ധിച്ചും , മറ്റു ക്ലബ്ബുകളുമായി ചേർന്നും സജീവമായി പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്ത് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും മികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.