പ്രകൃതിയാമമ്മ നിൻ രോഷാഗ്നിയാണോ
കൊറോണയെന്നു ള്ളൊരീ ലോകവ്യാധി
ക്രൂരനാം മർത്യനാൽ മലിനമാക്കപ്പെട്ട
ജനനി തൻ ക്രോധമോ ഇന്നീ വ്യാധി
ഭീതിയിലാണ്ടിന്ന് മർത്യരെല്ലാവരും
വീട്ടിലായ് തന്നെയൊതുങ്ങിക്കൂടി
ഭീകരരൂപിയാം കൊറോണ വ്യാധിയെ
ചെറുത്തു തോൽപ്പിക്കുവാൻ മർത്യനിന്നാകുമോ
ശബ്ദവുമില്ലലങ്കാരങ്ങളുമില്ലിന്ന്
കേൾക്കുന്ന തൊക്കെയും മർത്യ ന്റെ രോദനം
പ്രകൃതിയാം അമ്മയെ കാത്തു സൂക്ഷിച്ചീടാൻ
അതിജീവനത്തിന്റെ കഥയൊന്നുരച്ചീടാൻ
പാപിയാം മർത്യന് വ്യാധിയിൽ നിന്നൊരു
മോചനം സാധ്യമാക്കീടുമോ നീ .....