2021-22 വർഷത്തെ Maths Club ജൂലൈ മാസം ബഹുമാനപ്പെട്ട HM അസീസ് സർ ഉദ്ഘാടനം ചെയ്തു. അദ്ദേഹം മാത്സ് ക്ലബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു കൊടുക്കുകയുണ്ടായി. അതിനു ശേഷം ഓരോ മാസവും മാത്സ് ആക്ടിവിറ്റികൾ കുട്ടികൾക്ക് കൊടുത്തു. ഓണത്തോടനുബന്ധിച്ച് ഗണിത പൂക്കളം നടത്തി. കുട്ടികൾ മികച്ച രീതിയിൽ തന്നെ ഗണിത പൂക്കളം വരച്ചു. ഡിസംബർ 22 ശ്രീ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് ഗണിത ശാസ്ത്രജ്ഞൻമാരുടെ ഒരു ഡോക്യുമെന്ററി തയ്യാറാക്കി. കുട്ടികളുടെ ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാൻ വേണ്ടി വീടുകളിൽ മാത്സ് കോർണർ, ജ്യാമിതീയ രൂപങ്ങൾ എന്നീ വർക്കുകൾ കുട്ടികൾക്ക് കൊടുത്തു. കുട്ടികൾ നന്നായി ചെയ്യുകയും മാത്സ് ക്ലബിൽ അവതരിപ്പിക്കുകയും ചെയ്തു.