അടൂർ

 
ഗാന്ധി സ്ക്വയർ

പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണ് അടൂർ. അടൂർ താലൂക്കിൽ രണ്ട് മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുകളും ഉൾപ്പെടുന്നു. ഇവിടേക്ക് എത്തുവാനുള്ള പ്രധാന പാത എം.സി റോഡാണ്. കായംകുളത്തുനിന്നും പുനലൂരിൽ നിന്നും അടൂരിലേക്ക് സംസ്ഥാന പാതകളും ഉണ്ട്. അടൂരിൽനിന്നും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് 17 കിലോമീറ്റർ ദൂരമേ ഉള്ളൂ. അടൂരിന് അടുത്തുള്ള റയിൽവേസ്റ്റേഷൻ ചെങ്ങന്നൂരും കായംകുളവുമാണ്.

യുദ്ധം നടന്ന സ്ഥലം എന്ന് അർത്ഥം വരുന്ന അടര് , ഊര് എന്നീ പദങ്ങൾ കൂടി ചേർന്നാണ് അടൂർ എന്ന പേരുണ്ടായത്. 1934 ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മന്ദിര ശിലാസ്ഥാപനം നിർവ്വഹിക്കാൻ മഹാത്മാഗാന്ധി അടൂരിലെത്തിയിട്ടുണ്ട്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • റവന്യൂ ഡിവിഷണൽ ആഫീസ്
  • മുൻസിഫ് & മജിസ്ട്രേറ്റ് കോടതി
  • താലൂക്ക്തല ആഫീസുകൾ
  • പോലീസ് സ്റ്റേഷൻ

ശ്രദ്ധേയരായ വ്യക്തികൾ

മലയാള സിനിമയിലെ പ്രതിഭകളാണ് അടൂർ ഭാസി, അടൂർ ഗോപാലകൃഷ്ണൻ, അടൂർ ഭവാനി, അടൂർ പങ്കജം തുടങ്ങിയവർ. പ്രശസ്ത എഴുത്തുകാരൻ ഈ. വി കൃഷ്ണ പിള്ള അടൂർ സ്വദേശിയാണ്.

ആരാധനാലയങ്ങൾ

 
പാർത്ഥസാരഥി ക്ഷേത്രം
  • പാർത്ഥസാരഥി ക്ഷേത്രം
  • തൃച്ചേന്ദമംഗലം ശ്രീ മഹാദേവക്ഷത്രം
  • കണ്ണങ്കോട് പള്ളി
  • മുസ്ലീം പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • അടൂർ എൻജിനിയറിംഗ് കോളേജ്
  • കേന്ദ്രീയ വിദ്യാലയം
  • കേരള സർവ്വകലാശാല സെന്റർ ഫോർ ടീച്ചർ എഡ്യൂക്കെഷൻ
  • ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ
  • ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ