ശുചിത്വം

നമ്മുടെ നിത്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം . ശുചിത്വം നമുക്ക് പലവിധത്തിലുണ്ട് വ്യക്തി ശുചിത്വം പരിസര ശുചിത്വം വീട്ടിലെ ശുചിത്വം തുടങ്ങിയവ. എന്നാൽ നമുക്ക് ഈ ശുചിത്വം മാത്രം പോരാ നമ്മുടെ വാക്കുകൾക്കും മനസ്സിനും പ്രവർത്തിക്കും എല്ലാം ഒരു ശുചീകരണം വേണം നമ്മുടെ വീടുകളിൽ സ്ഥിരം കാണുന്ന അപകടകാരികൾ ആയാ എലി,കൊതുക്, ഈച്ച തുടങ്ങിയ ജീവികൾ വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ് കാണാറുള്ളത് ഇപ്പോൾ നമ്മുടെ വീടുകളിലും കാണുന്നു ഇതിന് കാരണം വീട്ടിലെ ശുചീകരണം യഥാ സമയം നടക്കാത്തതിനാൽ ആണ് വീട് വൃത്തിയാക്കാതെ വയ്ക്കുമ്പോഴും ഭക്ഷണം കഴിച്ച സ്ഥലം വൃത്തിയാക്ക തിരിക്കുന്നതിന്നാലും വരുന്ന വിരുതൻ മാരാണ് ഈച്ചകൾ ഇവർ മറ്റ് അഴുക്കുകളിൽ നിന്ന് കൊണ്ടുവരുന്ന രോഗാണുക്കളെ നമ്മുടെ വീടിനുള്ളിൽ പ്രവേശിപ്പിക്കുന്നു. ഇതുമൂലം മലേറിയ വയറിളക്കം തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാവുന്നു ഇതിനായി ചില മുൻകരുതലുകൾ നമ്മൾ നിത്യവും ചെയ്യണം എപ്പോഴും വീട് വൃത്തിയായി സൂക്ഷിക്കണം ഈച്ചയെ പോലെരോഗം പരത്തുന്ന മറ്റൊരു വിരുതനാണ് കൊതുക് ഇവർ വീടിന് ചുറ്റുമുള്ള കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുട്ടയിട്ടു പെരുകി നമുക്ക് പലവിധ അസുഖങ്ങൾ തരുന്നു. ഇവയെ നശിപ്പിക്കണം എങ്കിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കണം. കൊതുകുതിരി, സാമ്പ്രാണി, ലേപനങ്ങൾ മുതലായവ ഉപയോഗിച്ച് കൊതുകിനെ തുരത്തണം ഇത്രയേറെ ചെയ്തെങ്കിലും നമ്മുടെ മനുഷ്യ ശരീരത്തിന് വൃത്തി ഇല്ലെങ്കിൽ പിന്നെ നമ്മൾ ചെയ്തത് വെറുതെയാണ് അതെ ശുചിത്വ ത്തില് ഒരു പ്രധാന ഘടകമാണ് വ്യക്തി ശുചിത്വം അഥവാ ശരീര ശുചിത്വം ശരീരം വൃത്തിയാക്കാതെ ഇരിക്കുന്നതിനാൽ ആണ് രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് . ഇന്ന് നമ്മെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ലൂടെ രോഗം പടരുന്നതിന് കാരണം വ്യക്തിശുചിത്വം പാലിക്കാത്തതിനാൽ ആണ് ഇതിനായി നമ്മുടെ ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം പഞ്ചേന്ദ്രിയങ്ങളും വൃത്തിയാക്കണം ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം ഇങ്ങനെ ചെയ്യുന്നതുമൂലം നമുക്ക് കൊറോണാ വൈറസിനെ മാത്രമല്ല മറ്റേത് ഭീകര വൈറസ് വന്നാലും പ്രതിരോധിക്കാൻ കഴിയും. ഇതിനാൽ ശുചിത്വം നമ്മൾ മറ്റെല്ലാം ഉപേക്ഷിച്ചിട്ട് ആണെങ്കിലും നിറവേറ്റി ഇരിക്കണം കൂടാതെ കേന്ദ്ര സംസ്ഥാന ഗവൺമെൻറ് കളും പ്രാദേശിക സ്ഥാപനങ്ങളുടെയും ശുചിത്വ പരമായ പദ്ധതികളെയും അവർ നിർദ്ദേശിക്കുന്നത് പോലെ ചെയ്യാനും നമ്മൾ പ്രാപ്തരാക്കണം അങ്ങനെ ശുചിത്വത്തിൽ കൂടി രോഗങ്ങളെ കേരളത്തിൽ നിന്നും ഈ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി ഇല്ലാതാക്കണം

വൈഷ്ണവി എസ്
7 എ ജി ജി വി എച്ച് എസ് എസ്, വണ്ടൂർ , മലപ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം