അതിജീവനം

ഉണരുവാനായ് കൊതിക്കും മനസ്സിലെ
ഇരുളിൻ്റെ പാളികൾ തള്ളി നീക്കി
ഉദിക്കുമീ സൂര്യൻ പകർന്നിടും എന്നിലായ്
പൊരുതുവാനുള്ളൊരു ആത്മധൈര്യം

ഭയമെന്ന ഭാവം അടിച്ചമർത്തി
ജാഗ്രതയോടെ കുതിക്കുവാനായ്
പകരുന്നു ഈ മന്ദമാരുതൻ എന്നിലായ്
അതിജീവനത്തിൻ്റെ ആദ്യപാഠം

പ്രകൃതിയാം അമ്മ പകരുമീ ശക്തിയിൽ
ഭയമില്ലയിന്നെനിക്കീ നിമിഷം
ചെറുത്തിടും നാം ഈ കൊറോണയേയും
അകലത്തിൽ നിന്നുകൊണ്ടൊരു മനസ്സായി.....

Niranjana pv
8 E ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ,വണ്ടൂർ,മലപ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത