ലോക്കിലായിന്നു ലോകവാസികൾ
ആപ്പിലായതോ
ആശുപത്രികൾ !
അതിനൊപ്പം കുറേ പാവങ്ങളും !
കളിചിരികൾ മാഞ്ഞുപോയ്
വിദ്യാലയമുറ്റങ്ങൾ
നിശബ്ദമായ്
ക്ലാസ്സുകൾ വിജനമായ് !
മുത്തശ്ശിക്കഥകൾക്ക്
ഡിമാൻ്റേറി
മുത്തശ്ശനൊത്ത്
കളി ചിരിയായി
കുഞ്ഞുങ്ങൾക്കിത്
ലോക്കേയല്ല!
കുസൃതികൾ അൺലോക്കാക്കി
സന്തോഷ നിമിഷങ്ങളെ
വീടുകളിലിന്നാനന്ദപ്പേമാരി
മങ്ങിയ ബന്ധങ്ങൾക്ക് നിറം വെച്ചു തുടങ്ങി
ലോക്ക് വീണ കവലകൾ
ഏകാന്തതയുടെ
നോവ് പേറി
ലോക്കിനിടയിലും വിലസുന്നവർ
ലാത്തിയടിവാങ്ങി
ലോക്കപ്പിലായി!
ദേഹങ്ങളകലം തീർത്തുവെങ്കിലും
നന്മതൻ ലോക്കുകൾ
തുറന്നൂ ഒരായിരം
കരുണയായ്,കരുതലായ്,
കാരുണ്യ വർഷമായ്
സ്നേഹത്തിൻ മാതൃക തീർത്തു നമ്മൾ....
അകലങ്ങൾ തീർക്കുന്നൊരു മഹാമാരിക്കും
മാനുഷ നന്മയെ
ലോക്കിടാനാവില്ല.