മാമ്പഴം

ഒരു ദിവസം രാധ മുറ്റത്തു ഇറങ്ങി നടക്കുകയായിരുന്നു . അവളുടെ മുറ്റത്തെ ചക്കര മാവിൽ നിന്നും ഒരു തേൻമാമ്പഴം താഴേക്ക് വീണു . അവൾ ഓടി ചെന്ന് ആ മാമ്പഴം കൈക്കലാക്കി .തറയിൽ വീഴുന്ന പഴങ്ങളൊന്നും കഴുകാതെ കഴിക്കരുത് എന്ന് 'അമ്മ പറഞ്ഞിട്ടുള്ളതൊന്നും അവൾ ഓർത്തില്ല . ആർത്തിയോടെ അവൾ മാമ്പഴം മുഴുവനും കഴിച്ചു തീർത്തു . കുറച്ചുസമയം കഴിഞ്ഞപ്പോ വയറുവേദന കാരണം അവൾ വലിയ വായിൽ കരയാൻ തുടങ്ങി .'അമ്മ എത്ര ചോദിച്ചിട്ടും അവൾ മാംമ്പഴം തിന്ന കാര്യം പറഞ്ഞില്ല .അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി .അവൾ കഴിച്ച ആഹാരത്തിൽ നിന്നുമാണ് വയറു വേദന ഉണ്ടായതെന്ന് ഡോക്റ്റർ പറഞ്ഞു . പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ അവളുടെ അമ്മയോട് നടന്ന സംഭവം പറഞ്ഞു . 'അമ്മ അവളെ വഴക്ക് പറഞ്ഞില്ല .അവൾക്കു അവളുടെ തെറ്റ് മനസ്സിലായി . മരുന്ന് കഴിച്ചു സുഖം പൂർണമായി മാറി .പിനീടൊരിക്കലും അവൾ കഴുകാതെ ഒരു പഴങ്ങളും കഴിച്ചിട്ടില്ല .

ഫർസാന എൻ
2 A എ എം ജി എൽ പി എസ് ,കായിക്കര
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ