2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ

 പ്രവേശനോത്സവം ജൂൺ 3 
പരിസ്ഥിതി ദിനം ജൂൺ 5 
 ലോക ബാലവേല ദിനം ജൂൺ 12 
 പെരുന്നാൾ ആഘോഷം ജൂൺ 15 
 വായനാദിനം ജൂൺ 19 
 ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26 
 ബഷീർ ദിനം ജൂലൈ 5
  ചാന്ദ്രദിനം ജൂലൈ 21 
 ഹിരോഷിമ നാഗസാക്കി ദിനം
 സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15
  ഓണാഘോഷം സെപ്റ്റംബർ
   കേരളപ്പിറവി നവംബർ 1
  ശിശുദിനം നവംബർ 14

പ്രവേശനോത്സവം

2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു.നവാഗതർക്ക് അക്ഷരങ്ങൾഎഴുതിയ മാല അണിയിച്ചു. സമ്മാനപ്പൊതികളും ബലൂണുകളും മധുരവും നൽകി. ഹെഡ്മാസ്റ്റർ മുഹമ്മദ് ഹനീഫ രക്ഷിതാക്കളുമായി സംസാരിച്ചു.രക്ഷകർതൃ അവബോധ ക്ലാസ് നടത്തി. വാർഡ് മെമ്പർ ,ആബിദ് പാക്കട ,ബ്യൂണ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ക്ലാസുകളിൽ പാട്ടുകളും വിവിധ തരം പരിപാടികളുമായി പ്രവേശനോത്സവം ആഘോഷമാക്കി.

പരിസ്ഥിതി ദിനം (ജൂൺ 5 )

ലോക പരിസ്ഥിതി ദിനം 2024

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര ദിനം എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. കാമ്പസിൽ വൃക്ഷത്തൈകൾ നട്ടാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചത്. ശ്രീ മുഹമ്മദ് ഹനീഫ ഹെഡ്മാസ്റ്ററുടെ  നേതൃത്വത്തിൽ  നാലാം  ക്ലാസ് വിദ്യാർഥികൾ, അധ്യാപകർ എന്നിവർ ചേർന്നാണ് ചെടികൾ നട്ടത്.

ഞങ്ങളുടെ സ്കൂൾ "ജി.എൽ.പി.എസ് നൊട്ടപ്പുറം" 2024 ജൂൺ 5-ന് വ്യത്യസ്ത ക്ലാസുകളോടൊപ്പം വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി ഈ ദിനം ആഘോഷിച്ചു.

ഒന്നാം ക്ലാസിലെ കുട്ടികൾ മരം വരച്ച് നിറം നൽകുകയും രണ്ടാം ക്ലാസിലെ  കുട്ടികൾ പ്ലക്കാർഡ് നിർമിക്കുകയും മരങ്ങൾ വരച്ച് നിറം നൽകുകയും ചെയ്തു.  മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മിച്ചു.എല്ലാ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളും മത്സരങ്ങളിൽ പങ്കെടുത്തു.

ഓരോ കുട്ടികളും മത്സരത്തിൽ ആവേശത്തോടെ പങ്കെടുക്കുകയും അവരുടെ മാസ്റ്റർ പീസുകൾക്ക് ഭംഗിയായി നിറം നൽകുകയും ചെയ്തു. കളറിംഗ് എന്നത് സർഗ്ഗാത്മകതയെക്കുറിച്ചാണ്, ഇത് മികച്ചതും മൊത്തത്തിലുള്ളതുമായ മോട്ടോർ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു.

ലോകമെമ്പാടുമുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ഒരു ദിവസം നീക്കിവയ്ക്കുന്നു, നമ്മുടെ പരിസ്ഥിതി ' പ്രവർത്തനവും.

ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12 2024

ജൂൺ 12 ബാലവേല വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ അസംബ്ലി നടത്തി.ഹെഡ്മാസ്റ്റർ ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.ഈ ദിനാചരണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. ==

പെരുന്നാൾ ആഘോഷം - ജൂൺ 15 2024

വലിയപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. മൈലാഞ്ചി ഇടൽ മത്സരം നടത്തി.എല്ലാ ക്ലാസിലും ആശംസാ കാർഡ് നിർമ്മിച്ച് കൈമാറ്റം ചെയ്തു. മാപ്പിളപ്പാട്ട് ആലാപനം നടത്തി. പെൺകുട്ടികളുടെ മെഗാ ഒപ്പനയും നടന്നു. ==

വായനാ ദിനം - ജൂൺ 19 2024

കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ശ്രീ പി എൻ പണിക്കരുടെ ഇരുപത്തഞ്ചാം ചരമവാർഷിക ദിനമായ  ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിപുലമായ പരിപാടികളാണ് നടത്തിയത്. വായന വാരാചരണം കൂ... കൂ... കൂ... കൂ... കഥ വണ്ടി എന്ന പരിപാടി ജൂൺ 19ന് തുടക്കം കുറിച്ചു .സ്കൂൾ അസംബ്ലിയിൽ വായനാദിനത്തിന്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പകർന്നു നൽകി. തുടർന്ന് നാല് എ ക്ലാസ്സിലെ വിദ്യാർത്ഥി  വായനാദിന പ്രബന്ധാവതരണം നടത്തി. എല്ലാ കുട്ടികളും വായനാദിന  പ്രതിജ്ഞ എടുത്തു .തുടർന്ന് വായനാദിന കവിത അധ്യാപിക ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. തുടർന്ന് പ്രീപ്രൈമറി കുട്ടികളും ഒന്നാം ക്ലാസിലെ കുട്ടികളും ചേർന്ന് അക്ഷരവൃക്ഷം നിർമ്മിച്ചു.വായന വാരാചരണത്തിന്റെ രണ്ടാം ദിവസം എല്ലാ ക്ലാസുകളിലും കഥാകഥനവും കവിതാലാപനവും നടത്തി. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും അറബിക് പദ നിർമ്മാണമത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു.

വായന വാരാചരണത്തിന്റെ മൂന്നാം ദിവസം വ്യത്യസ്തമായ രീതിയിലുള്ള പ്രവർത്തനമാണ് നടത്തിയത്. എല്ലാ ക്ലാസ്സുകളിലെയും ഓരോ കുട്ടികൾ വീതം മറ്റ് ക്ലാസുകളിലെ കുട്ടികൾക്ക് പോയി കഥകൾ പറഞ്ഞു കേൾപ്പിച്ചു.

വാരാചരണ ത്തിന്റെ നാലാം ദിവസം ഒന്ന് രണ്ട് മൂന്ന് നാല് ക്ലാസുകളിലും ശ്രാവ്യ വായന നടത്തി. ക്ലാസുകളിൽ ശ്രാവ്യ വായന ഒരു മത്സരമായി നടത്തുകയും ഒന്ന് രണ്ട് ക്ലാസുകളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

വായന വാരാചരണത്തിന്റെ അഞ്ചാം ദിവസം എല്ലാ ക്ലാസുകളിലും വിപുലമായ പരിപാടികൾ നടന്നു. ഒന്നാം ക്ലാസ്സുകളിൽ വിവിധ അക്ഷരങ്ങൾ ഉപയോഗിച്ച് ചിത്രം വരയ്ക്കുകയും അതിന് നിറം നൽകുകയും ചെയ്തു. എല്ലാ കുട്ടികളും വളരെ ആവേശകരമായ രീതിയിൽ പരിപാടിയിൽ പങ്കെടുത്തു. രണ്ടാം ക്ലാസിൽ വായനാദിനത്തിന്റെ പ്രാധാന്യം ഉളവാക്കുന്ന പോസ്റ്റർ നിർമ്മാണമാണ് ചെയ്തത്. മൂന്ന് നാല് ക്ലാസുകളിൽ പ്ലക്കാർഡുകൾ നിർമ്മിച്ചു.

വായന വാരാചരണത്തിന്റെ ആറാം  ദിവസം  എല്ലാ ക്ലാസുകളിലും അക്ഷരപ്പയറ്റ് നടത്തി. ഒന്ന് രണ്ട് ക്ലാസുകളിൽ വാക്കുകൾ  ഉപയോഗിച്ചും മൂന്ന് നാല് ക്ലാസുകളിൽ കവിതകൾ വച്ചും  അക്ഷരപ്പയറ്റ് നടത്തി.

വായന വാരാചരണത്തിന്റെ അവസാന ദിവസം ആദ്യ ക്ലാസുകളിൽ വായനാദിന ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ ലൈബ്രററി ബുക്കുകൾ വിതരണം ചെയ്തു.

ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26 2024

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഫലപ്രദമായ ഔഷധ നയങ്ങൾ, ശാസ്‌ത്രം, ഗവേഷണം, മനുഷ്യാവകാശങ്ങളോടുള്ള പൂർണ്ണമായ ആദരവ്, അനുകമ്പ, മയക്കുമരുന്ന് ഉപയോഗത്തിൻ്റെ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയിൽ വേരൂന്നിയതാണ് ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം.

ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ അസംബ്ലി നടത്തി .സ്കൂൾ ലീ ഡറുടെ നേതൃത്വത്തിൽഎല്ലാ കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ബ്യൂന ടീച്ചർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി No Drugs campaign നടത്തി.ക്ലാസ് തലത്തിൽ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശനം നടത്തി.

ബഷീർ ദിനം ജൂലൈ 5

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ജൂലൈ 6 ശനിയാഴ്ച വിപുലമായ പരിപാടികൾ സ്കൂളിൽ നടന്നു. ബഷീറിൻ്റെ പാത്തുമ്മയുടെ ആട്, ബാല്യകാലസഖി തുടങ്ങിയ കൃതികളിലെ ബഷീർ, പാത്തുമ്മ ,സുഹറ, മജീദ്  എന്ന കഥാപാത്രങ്ങളുട വേഷങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. പിന്നീട് ബഷീർ കൃതികളുടെ ഒരു ലൈബ്രറി പ്രദർശനം നടത്തി .എല്ലാ കുട്ടികളും അതിൽ പങ്കെടുത്തു. ഓരോ ക്ലാസിലേയും അധ്യാപകർ വൈക്കം മുഹമ്മദ് ബഷീറിൻറെ കൃതികളുടെ കഥാവതരണം നടത്തി .ബഷീർ കൃതികളെ വളരെ വ്യത്യസ്തമായ രീതിയിൽ കഥയുടെ ലാളിത്യം ഒട്ടും ചോർന്നു പോകാതെ ചുരുക്കി കുട്ടികളിൽ എത്തിക്കാൻ ഈ ഒരു പ്രവർത്തനത്തിലൂടെ സാധിച്ചു. കുട്ടികൾ വളരെ ആകാംക്ഷയോടെ കഥകൾ കേട്ടിരുന്നു തുടർന്ന് ബഷീർ  കൃതികളുടെ വിവിധ ഡോക്യുമെൻററികളും ഓരോ ക്ലാസിലും പ്രദർശിപ്പിച്ചു.ഡോക്യുമെൻററികൾ അവതരിപ്പിച്ചത് കുട്ടികൾക്ക് വളരെ ആവേശകരമായ ഒരു പ്രവർത്തനമായിരുന്നു ഇതിലൂടെ കുട്ടികൾക്ക് ബഷീറിനെ കുറിച്ചും അദ്ദേഹത്തിൻറെ വിവിധ കഥാപാത്രങ്ങളെ കുറിച്ചും കുറച്ചുകൂടി മനസ്സിലാക്കാൻ സാധിച്ചു ബഷീർ ദിനത്തോടനുബന്ധിച്ച് 3 ,4 ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു.

ചാന്ദ്രദിനം  ജൂലൈ 21

ജൂലൈ 21 ചാന്ദ്രദിനത്തിനത്തോടനുബന്ധിച്ച് ജൂലൈ 22 ന് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഒന്നാം ക്ലാസിലെ കുട്ടികൾ അമ്പിളിക്കവിതകൾ ഈണത്തിലും താളത്തിലും മറ്റുള്ളവർക്ക് ചൊല്ലി കേൾപ്പിച്ചു.രണ്ടാം ക്ലാസിലെ കുട്ടികൾ അമ്പിളിപ്പാട്ടുകൾ ചൊല്ലി അവതരിപ്പിച്ചു.അതോടൊപ്പം ഭൂമിയെ കുറിച്ചും ആകാശത്തെ കുറിച്ചും പത്രങ്ങളിൽ നിന്നും ശേഖരിച്ച പത്ര കട്ടിംഗ്സ് ഉപയോഗിച്ച് ചുമർ പത്രിക നിർമ്മിച്ച് പ്രദർശിപ്പിച്ചു.

മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾ മാമനൊരു കത്ത് എന്ന പേരിൽ നർമ്മരസം തുളുമ്പുന്ന രീതിയിൽ കുട്ടികളുടെ ഭാവനയിൽ ചന്ദ്രന് ഒരു കത്തെഴുതി തയ്യാറാക്കി.മൂന്ന് നാല് ക്ലാസുകളിൽ ക്വിസ് മത്സരവും സംഘടിപ്പിച്ച് വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. എല്ലാ ക്ലാസിലെ കുട്ടികൾക്കും ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യവും വിവരങ്ങളും നൽകുന്ന ഡോക്യുമെൻറ് റിപ്രദർശനവും നടത്തി.

ഹിരോഷിമ, നാഗസാക്കി ദിനം

ഹിരോഷിമ, നാഗസാക്കി  ദിനത്തോടനുബന്ധിച്ച്       9/ 07/2024 ന് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി.പ്രത്യേക അസംബ്ലി നടത്തി, യുദ്ധത്തെ കുറിച്ചും അതിൻ്റെ പരിണിത ഫലത്തെ കുറിച്ചും ഹെഡ്മാസ്റ്റർ കുറെ കാര്യങ്ങൾ സംസാരിച്ചു.എല്ലാ ക്ലാസിലെ കുട്ടികൾക്കും  ഡോക്യുമെൻ്ററി പ്രദർശനം നടത്തി. യുദ്ധത്തിനെതിരെ അവബോധമുളവാക്കുന്ന പ്ലക്കാർഡുകൾ നിർമിച്ചു.

സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15

നമ്മുടെ രാജ്യത്തിൻറെ 78 മത് സ്വാതന്ത്ര സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ നടത്തിയത്. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ,പിടിഎ പ്രസിഡണ്ട് ,സ്റ്റാഫ് സെക്രട്ടറി എന്നിവർ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു.തുടർന്ന് ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി ,സീനിയർ അധ്യാപിക എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. ഇതിനുശേഷം  രണ്ടു കുട്ടികൾ പ്രസംഗം നടത്തി. അതിനുശേഷം ഓരോ ക്ലാസുകളിൽ നിന്നും നമ്മുടെ രാജ്യത്തിൻറെ യശസ്സ് വിളിച്ചോതുന്ന ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു . കുട്ടികൾക്ക് മധുരം നൽകി . തുടർന്ന് ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പതാകയ്ക്ക് നിറം നൽകൽ, രണ്ടാം ക്ലാസിലെ കുട്ടികൾക്ക് പതാക വരച്ച് നിറം നൽകൽ, മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾ പതാക നിർമ്മിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി .കുട്ടികൾ അതിമനോഹരമായി പതാക വരയ്ക്കുകയും നിറം നൽകുകയും നിർമ്മിക്കുകയും ചെയ്തു. കുട്ടികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ എല്ലാവർക്കും ആയി പ്രദർശിപ്പിച്ചു .ഹിരോഷിമ ,നാഗസാക്കി, സ്വാതന്ത്ര്യ ദിനം എന്നീ ദിനങ്ങളുടെ ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി സമ്മാനവിതരണം നടത്തി.എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി.

ഓണാഘോഷം സെപ്റ്റംബർ 13

ജിഎൽപിഎസ് നൊട്ടപ്പുറം സ്കൂളിന്റെ ഇത്തവണത്തെ ഓണാഘോഷം 13/09/2024 ന് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായ രീതിയിലാണ് നടത്തിയത്. അധ്യാപകരും കുട്ടികളും ചേർന്ന് പൂക്കളം ഒരുക്കി തുടർന്ന് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി വിവിധ ഓണ പരിപാടികളും സംഘടിപ്പിച്ചു. കസേരകളി ,ലെമൺ ആൻഡ് സ്പൂൺ, സുന്ദരിക്ക് പൊട്ടു കുത്തൽ ,കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ചാക്കിലോട്ടം തുടങ്ങിയ ഓണക്കളികൾ നടത്തി.

പായസം അടക്കമുള്ള ഓണസദ്യ കുട്ടികൾക്ക് പിടിഎ അംഗങ്ങളുടെ സഹായത്തോടെ നൽകി. എല്ലാ കുട്ടികളും വളരെ സന്തോഷത്തോടുകൂടിയും ആവേശത്തോട് കൂടിയും പരിപാടികളിൽ പങ്കെടുത്തു.

കേരളപ്പിറവി നവംബർ 1

നവംബർ 1 കേരളപ്പിറവിയോട് അനുബന്ധിച്ച് രണ്ടാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളാണ് നടത്തിയത് .രാവിലെ അസംബ്ലി ചേരുകയും ഭാഷാ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കേരളത്തെക്കുറിച്ചും കേരളത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കേരളപ്പിറവി ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹെഡ്മാസ്റ്റർ പ്രസംഗിച്ചു. മൂന്ന് നാല് ക്ലാസിലെ കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. കേരളത്തിൻറെ ഭൂപ്രകൃതിയും ഭൂപടങ്ങളും കേരളത്തിലെ കൃഷിയെക്കുറിച്ചും എല്ലാം ഉൾപ്പെടുത്തി വർണ്ണ മനോഹരമായ ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ദിനാചരണ പ്രവർത്തനങ്ങളിൽ ഒന്നാം ക്ലാസിൽ കേരളത്തിന് നിറം നൽകുകയും ക്വിസ് മത്സരവും നടത്തി. രണ്ടാം ക്ലാസ്സിൽ കേരളത്തിൻറെ ചിത്രങ്ങളും കവിതകളും ദേശീയ ചിഹ്നങ്ങളും ഭൂപടവും വിവരണങ്ങളും ഉൾപ്പെടുത്തി എൻറെ നാട് എന്ന പേരിൽ ഒരു പതിപ്പ് നിർമ്മാണം നടത്തി. മൂന്നാം ക്ലാസിൽ കേരളത്തിൻറെ ഭൂപടം വരച്ച് ജില്ലകൾ അടയാളപ്പെടുത്തി നിറം നൽകുകയാണ് ചെയ്തത്. നാലാം ക്ലാസ്സിൽ കേരള ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കൊളാഷ് നിർമ്മാണം നടത്തി.

ശിശുദിനം നവംബർ 14

നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളാണ് നടത്തിയത് .പ്രൈമറി വിഭാഗത്തിലെ എല്ലാ കുട്ടികളും വെള്ള വസ്ത്രങ്ങളണിഞ്ഞ് സ്കൂളിൽ എത്തിയിരുന്നു. അസംബ്ലിയോട് കൂടി പരിപാടി തുടങ്ങി. ബഹുമാനപ്പെട്ട എച്ച് എം കുട്ടികൾക്ക് ആശംസകൾ നേർന്നു.മറ്റ് അധ്യാപകരും കുട്ടികളെ അനുമോദിച്ചു. മൂന്നാം ക്ലാസിലെ മുഹമ്മദ് യസീദ് ചിൽഡ്രൻസ് ഡേ പ്രസംഗം അവതരിപ്പിച്ചു. കുട്ടികൾ പാട്ടുകൾ പാടി .എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ശിശുദിന റാലി നടത്തി. ക്ലാസ് തലത്തിൽ പ്രൈമറി വിഭാഗത്തിൽ കളറിംഗ് മത്സരങ്ങൾ നടത്തിയിരുന്നു. എൽപി വിഭാഗത്തിൽ പാട്ടുകൾ ആലപിച്ചു. മൂന്ന് നാല് ക്ലാസുകളിൽ ശിശുദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. വിജയികളെ തെരഞ്ഞെടുത്തു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു.